Tag: News From Malabar
പറമ്പിക്കുളം, ആളിയാർ ഡാമുകളിൽ ജലസമൃദ്ധി; ചിറ്റൂർപ്പുഴ പദ്ധതി പ്രതീക്ഷയിൽ
പാലക്കാട്: ജില്ലയിലെ പറമ്പിക്കുളം, ആളിയാർ ഡാമുകൾ ജലസമൃദ്ധിയിൽ. ഈ വർഷം ലഭിച്ച കനത്ത മഴയിലാണ് ഡാമുകളിൽ വെള്ളം നിറഞ്ഞത്. രണ്ട് അണക്കെട്ടുകളും തുറക്കുന്നതിനുള്ള രണ്ടാംഘട്ട മുന്നറിയിപ്പ് ദിവസങ്ങൾക്ക് മുൻപ് നൽകിയിരുന്നു. എന്നാൽ, മഴ...
രോഗികളുടെ എണ്ണം കുത്തനെ കൂടി; ജില്ലയിലെ ആശുപത്രികൾ നിറയുന്നു
കണ്ണൂർ: ഓണത്തിന് ശേഷം രോഗികളുടെ എണ്ണം കുത്തനെ വർധിക്കുമെന്ന സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ അറിയിപ്പ് ശരിവെക്കുന്ന തരത്തിലാണ് ജില്ലയിലെ കോവിഡ് വ്യാപനം. ഇന്നലെ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയോളമായി. ഇന്നലെമാത്രം 1,930 പേർക്കാണ്...
ഭിന്നശേഷിക്കാരനായ യുവാവിന്റെ സ്‌കൂട്ടർ തീയിട്ട് നശിപ്പിച്ചു
നാദാപുരം: ഭിന്നശേഷിക്കാരനായ യുവാവിന്റെ സ്‌കൂട്ടർ തീയിട്ട് നശിപ്പിച്ചു. കുമ്മങ്കോടിൽ ഇന്ന് പുലർച്ചെയാണ് സംഭവം. സിപിഎം കുമ്മങ്കോട് ബ്രാഞ്ച് അംഗവും ആർആർടി വളണ്ടിയറുമായ ആശാരിക്കണ്ടി അജിത്തിന്റെ വാഹനമാണ് അഗ്‌നിക്കിരയാക്കിയത്. നാദാപുരം ഡിവൈഎസ്‌പി ജേക്കബിന്റെ നേതൃത്വത്തിൽ...
പോലീസിനെ വെല്ലുവിളിച്ച് വീഡിയോ; യുവാവ് പിടിയിൽ
എടക്കര: സമൂഹമാദ്ധ്യമത്തിലൂടെ പോലീസിനെ വെല്ലുവിളിച്ച യുവാവ് പിടിയിൽ. പോത്തുകല്ല് കോടാലിപ്പൊയിൽ മുണ്ടമ്പ്ര സ്വദേശി അബ്‌ദുറഹ്‌മാൻ (36) ആണ് അറസ്‌റ്റിലായത്. ഇയാൾ വെല്ലുവിളിക്കിടയിൽ പേരും വിലാസവും വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. ഈ മാസം ഒമ്പതിനാണ് യുവാവിന്റെ...
അടച്ചിട്ടതിൽ പ്രതിഷേധം; സൂചിപ്പാറ വെള്ളച്ചാട്ടം തുറന്നു
കൽപ്പറ്റ: വനം വകുപ്പിന് കീഴിലെ സൂചിപ്പാറ വെള്ളച്ചാട്ടം സഞ്ചാരികൾക്കായി തുറന്നുകൊടുത്തു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇവിടെ പ്രവേശിപ്പിക്കേണ്ട സഞ്ചാരികളുടെ എണ്ണവുമായി ബന്ധപ്പെട്ട കേസ് ഒരാഴ്‌ച മുമ്പാണ് ഹൈക്കോടതി തീർപ്പാക്കിയിരുന്നത്. എന്നാൽ, കോടതി വിധി...
ജില്ലയിലെ 30 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു
കാസർഗോഡ്: ജില്ലയിലെ 30 പ്രദേശങ്ങൾ മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഈ മാസം 18 മുതൽ 24 വരെയുള്ള പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്‌ളൂഐപിആർ) നിരക്കിന്റെ അടിസ്‌ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. എന്നാൽ,...
സ്വകാര്യ വ്യക്‌തിയുടെ ഗോഡൗണിലേക്ക് കടത്തിയ 345.5 കിലോ പച്ചരി പിടികൂടി
ഇരിട്ടി: റേഷൻ കടയിൽ നിന്ന് സ്വകാര്യ വ്യക്‌തിയുടെ ഗോഡൗണിലേക്ക് കടത്തിയ പച്ചരി പിടികൂടി. വള്ളിത്തോട് 93 ആം നമ്പർ റേഷൻ കടയിൽ നിന്ന് കടത്തിയ 345.5 കിലോ പച്ചരിയാണ് ഇരിട്ടി താലൂക്ക് സപ്ളൈ...
നമ്പർ പ്‌ളേറ്റിന് പകരം ‘ജസ്‌റ്റ് മാരീഡ്’ സ്‌റ്റിക്കർ; പോലീസ് പിഴ ചുമത്തി
തിരൂരങ്ങാടി: ആഡംബരക്കാരിന്റെ നമ്പർ മാറ്റി പകരം 'ജസ്‌റ്റ് മാരീഡ്' എന്ന സ്‌റ്റിക്കർ പതിച്ച് റോഡിലിറങ്ങിയ വാഹനത്തിന് പിഴ. ദേശീയ പാതയിലെ വെന്നിയൂരിന് സമീപത്തുനിന്നാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കാറിനെതിരെ നടപടിയെടുത്തത്....






































