നാദാപുരം: ഭിന്നശേഷിക്കാരനായ യുവാവിന്റെ സ്കൂട്ടർ തീയിട്ട് നശിപ്പിച്ചു. കുമ്മങ്കോടിൽ ഇന്ന് പുലർച്ചെയാണ് സംഭവം. സിപിഎം കുമ്മങ്കോട് ബ്രാഞ്ച് അംഗവും ആർആർടി വളണ്ടിയറുമായ ആശാരിക്കണ്ടി അജിത്തിന്റെ വാഹനമാണ് അഗ്നിക്കിരയാക്കിയത്. നാദാപുരം ഡിവൈഎസ്പി ജേക്കബിന്റെ നേതൃത്വത്തിൽ പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുൻപ് പ്രദേശത്തെ തറക്കക്കണ്ടി മുക്കിൽ ബോംബ് സ്ഫോടനം നടത്തിയും അജ്ഞാതർ ഭീകരാന്തരീക്ഷം സൃഷിടിച്ചിരുന്നു. ഇതിൽ നാട്ടുകാർ ആശങ്കയിലാണ്. അതേസമയം, പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് സംഭവസ്ഥലത്ത് എത്തിയ നാദാപുരം ഡിവൈഎസ്പി ജേക്കബ് പറഞ്ഞു. സംഭവത്തിന് പിന്നിലെ പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,ഭിന്നശേഷിക്കാരനായ അജിത്തിന്റെ ആകെയുള്ള ജീവനോപാധിയായിരുന്നു ഈ സ്കൂട്ടർ.
Read Also: പോലീസിനെ വെല്ലുവിളിച്ച് വീഡിയോ; യുവാവ് പിടിയിൽ