Mon, Jan 26, 2026
19 C
Dubai
Home Tags News From Malabar

Tag: News From Malabar

ചേമ്പുംകൊല്ലിക്കാർക്ക് ആശ്വാസം; കുടിവെള്ളം എത്തിച്ച് പോലീസും ‘കീസ്‌റ്റോണും’

മലപ്പുറം: ജലക്ഷാമം രൂക്ഷമായ ഉൾവനത്തിലെ പുലിമുണ്ട ചേമ്പുംകൊല്ലി കോളനി നിവാസികൾക്ക് ആശ്വാസവുമായി പോലീസും ‘കീസ്‌റ്റോൺ’ ഫൗണ്ടേഷനും. ഏറെനാളായി കോളനിക്കാർ അനുഭവിക്കുന്ന ജലക്ഷാമത്തിനാണ് ഒടുവിൽ പരിഹാരം കണ്ടിരിക്കുന്നത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന സന്നദ്ധ...

കേടുവന്ന അരി സ്‌കൂളിൽ വിതരണം ചെയ്യാൻ ശ്രമം; തടഞ്ഞ് നാട്ടുകാർ

കോഴിക്കോട്: സിവിൽ സപ്ളൈസ് ഗോഡൗണിൽ നിന്നു കേടുവന്ന അരി സ്‌കൂളുകളിൽ വിതരണത്തിന് എത്തിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഏഴു മാസത്തോളമായി കൊയിലാണ്ടിയിലെ ഗോഡൗണിൽ സൂക്ഷിച്ചതിനെ തുടർന്ന് കേടുവന്ന അരിയാണ് സ്‌കൂളുകളിൽ വിതരണത്തിന് കൊണ്ടുപോകാൻ...

റോഡരികിൽ യുവാവ് മരിച്ച നിലയിൽ; തലച്ചോറിലും കരളിലും രക്‌തസ്രാവം ഉണ്ടായെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്

മലപ്പുറം: അത്താണിയിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണകാരണം നെഞ്ചുവേദന അല്ലെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്. ശരീരത്തിന്റെ പിന്നിൽ ചതവും തലച്ചോറിലും കരളിലും രക്‌തസ്രാവവും ഉണ്ടായിട്ടുണ്ടെന്ന് പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ഡോക്‌ടർ പോലീസിന് മൊഴി...

ഇന്ധന വില വർധനക്ക് എതിരെ വേറിട്ട പ്രതിഷേധം; നവദമ്പതികളുടെ ആദ്യ യാത്ര കാളവണ്ടിയിൽ

പാലക്കാട്: ഇന്ധന വില വർധനക്ക് എതിരെ വേറിട്ട പ്രതിഷേധവുമായി നവദമ്പതികൾ. താലികെട്ട് കഴിഞ്ഞ് വധുവും വരനും ഒന്നിച്ച് വരന്റെ വീട്ടിലേക്കുള്ള ആദ്യയാത്രക്ക് തിരഞ്ഞെടുത്തത് കാളവണ്ടിയാണ്. ചിറ്റൂർ മുട്ടിരിഞ്ഞി ബാലകൃഷ്‌ണന്റെ മകൻ അഭിയും പൊൽപുള്ളി...

അതിർത്തിയിൽ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം; ശക്‌തമായ നടപടിയുമായി പോലീസ്

മഞ്ചേശ്വരം: വടക്കൻ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘങ്ങൾക്കും കഞ്ചാവ്, മയക്കുമരുന്ന് മാഫിയകൾക്കും എതിരെ കർശന നടപടിയുമായി പോലീസ്. രണ്ടാഴ്‌ചക്കുള്ളിൽ അധോലോക ബന്ധമുള്ള ഗുണ്ടാ മാഫിയ കണ്ണികളിലെ 14 പേരെയാണ് കാസർഗോഡ്...

മാഹി റെയിൽവേ സ്‌റ്റേഷന് സമീപം ബോംബ് ശേഖരം കണ്ടെത്തി

കോഴിക്കോട്: മാഹി റെയിൽവേ സ്‌റ്റേഷന് സമീപം അഴിയൂരിൽ ബോംബ് ശേഖരം കണ്ടെത്തി. പുളിയേരി നടഭാഗം ഒതയോത്ത് പരവന്റെ വിടയിലെ റെയിൽവേ സ്‌റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ഒരു സ്‌റ്റീൽ ബോംബും അഞ്ച് നാടൻ...

മരംമുറിച്ച കേസ്; വയനാട്ടിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

വയനാട്: മുട്ടിൽ സൗത്ത് വില്ലേജിലെ മരംമുറിച്ച കേസിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കൃഷി ഭൂമിയിൽ നിന്നും മരങ്ങൾ മുറിക്കാമെന്ന അവ്യക്‌തമായ ഉത്തരവിന്റെ മറവിലാണ് കേസിലെ രണ്ടാം പ്രതിയായ റോജി അഗസ്‌റ്റിൻ കർഷകരിൽ...

ലോറിയിൽ നിന്ന് സാധനങ്ങൾ തെറിച്ച് വൈദ്യുത തൂണിൽ ഇടിച്ചു; ദുരന്തം ഒഴിവായി

കാഞ്ഞങ്ങാട്: ലോറിയിൽ നിന്ന് സാധനങ്ങൾ തെറിച്ചു വീണ് വൈദ്യുത തൂൺ തകർന്നു. കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാത കവലയിൽ ഇന്നലെ പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. മംഗളൂരുവിൽ നിന്ന് പാലക്കാട്ടേക്ക് ഷീറ്റ് മേൽക്കൂര ഉണ്ടാക്കുന്ന...
- Advertisement -