കോഴിക്കോട്: സിവിൽ സപ്ളൈസ് ഗോഡൗണിൽ നിന്നു കേടുവന്ന അരി സ്‌കൂളുകളിൽ വിതരണത്തിന് എത്തിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഏഴു മാസത്തോളമായി കൊയിലാണ്ടിയിലെ ഗോഡൗണിൽ സൂക്ഷിച്ചതിനെ തുടർന്ന് കേടുവന്ന അരിയാണ് സ്‌കൂളുകളിൽ വിതരണത്തിന് കൊണ്ടുപോകാൻ ശ്രമിച്ചത്.
കുറച്ച് ലോഡ് അരി ലോറിയിൽ കയറ്റി കൊണ്ടു പോയ ശേഷമാണ് നാട്ടുകാർ വിവരം അറിയുന്നത്. തുടർന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് യു രാജീവൻ, കെപിസിസി അംഗം പി രത്‌നവല്ലി എന്നിവരുടെ നേതൃത്വത്തിൽ ലോറി തടഞ്ഞു. തുടർന്ന് സിവിൽ സപ്ളൈസ് അധികൃതരെയും ഫുഡ് സേഫ്റ്റി ഉദ്യോഗസ്‌ഥരെയും വിവരം അറിയിക്കുകയും അവർ സ്‌ഥലത്ത് എത്തുകയും ചെയ്‌തു.
Also Read: ലാവ്‌ലിൻ കേസ്; ടിപി നന്ദകുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും