കൊച്ചി: ലാവ്‌ലിൻ കേസിൽ തെളിവുകൾ ആവശ്യപ്പെട്ട് ക്രൈം എഡിറ്റർ ടിപി നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്താൻ ഇഡി സമൻസ്. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
എസ്എൻസി ലാവലിന്റെയും കള്ളപ്പണം വെളുപ്പിക്കൽ പരാതിയിലും കൂടുതൽ തെളിവുകൾ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മുൻപ് രണ്ടു തവണ ക്രൈം നന്ദകുമാറിനെ വിളിച്ചുവരുത്തി രേഖകൾ വാങ്ങിയിരുന്നു. മൂന്നാം തവണയാണ് വിളിച്ചുവരുത്തുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന നേതാക്കളായ എംഎ ബേബി, തോമസ് ഐസക് തുടങ്ങിയവർക്കെതിരെ 2006 ലായിരുന്നു നന്ദകുമാർ ഡിആർഐക്ക് പരാതി നൽകിയത്. ഈ പരാതിയാണ് ഇപ്പോൾ ഇഡി പരിശോധിക്കുന്നത്.
കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‍ലിനുമായി കരാർ ഉണ്ടാക്കിയതിലൂടെ ഖജനാവിന് കോടികളുടെ നഷ്‌ടം ഉണ്ടാക്കിയെന്നും അന്നത്തെ വൈദ്യുത വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന് ഇതിലൂടെ കോടികൾ കൈക്കൂലി ലഭിച്ചെന്നും ആയിരുന്നു ആരോപണം.
Read Also: പെരിയ ഇരട്ടക്കൊല; പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും നാളെയും തുടരും