Tue, Jan 27, 2026
21 C
Dubai
Home Tags News From Malabar

Tag: News From Malabar

താമരശേരി ചുരത്തിൽ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: താമരശേരി ചുരത്തിൽ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവതിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരിച്ചത്. രണ്ടു കുട്ടികൾ അടക്കം നാല് പേരാണ് ബൈക്കിൽ സഞ്ചരിച്ചത്. പരിക്കേറ്റവരെ...

ഓൺലൈനായി എത്തിയത് 70 എൽഎസ്‌ഡി സ്‌റ്റാമ്പുകൾ; കണ്ണൂരിൽ യുവാവ് പിടിയിൽ

കണ്ണൂർ: നെതർലൻഡിലെ റോട്ടർഡാമിൽ നിന്നും ഓൺലൈൻ ആയി ലഹരിമരുന്നായ 70 എൽഎസ്‌ഡി സ്‌റ്റാമ്പുകൾ വരുത്തിച്ച കേസിൽ യുവാവ് പിടിയിൽ. കൂത്തുപറമ്പ് പാറാൽ സ്വദേശി കെപി ശ്രീരാഗ് ആണ് അറസ്‌റ്റിലായത്‌. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ്...

മലപ്പുറത്ത് ചെറുവള്ളത്തിൽ വീണ്ടും ഉല്ലാസയാത്ര; സംഘത്തിൽ എട്ടുപേർ- നടപടി

മലപ്പുറം: താനൂർ ബോട്ടപകടത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപേ, വീണ്ടും ഉല്ലാസയാത്ര. പൊന്നാനി തുറമുഖത്താണ് എട്ടു പേരുമായി മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. ചെറുവള്ളത്തിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ എട്ടു പേരാണ്...

ആംബുലൻസിന് തടസം സൃഷ്‌ടിച്ച സംഭവം; കാർ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കോഴിക്കോട്: ഗുരുതരാവസ്‌ഥയിൽ ഉള്ള രോഗിയുമായി പോയ ആംബുലൻസിന് മാർഗ തടസം സൃഷ്‌ടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും....

കാസർഗോഡ് നിന്ന് 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; നാല് പേർ പിടിയിൽ

കാസർഗോഡ്: ജില്ലയിലെ മൂന്നിടങ്ങളിൽ നിന്നായി 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. നീലേശ്വരത്തും കാസർഗോഡ് നഗരത്തിലും പുലിക്കുന്നിലുമായി നടത്തിയ തിരച്ചിലിലാണ് പണം പിടികൂടിയത്. നാല് പേർ അറസ്‌റ്റിലായിട്ടുണ്ട്. പുലിക്കുന്നിൽ 30 ലക്ഷം രൂപയുടെ...

മലമ്പുഴയിൽ യുവാവും പെൺകുട്ടിയും തൂങ്ങിമരിച്ച നിലയിൽ

പാലക്കാട്: മലമ്പുഴ കാളിപ്പാറയിൽ യുവാവിനെയും പെൺകുട്ടിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളിപ്പാറ സ്വദേശി രഞ്‌ജിത്ത് (21) പതിനാറു കാരിയായ പെൺകുട്ടിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ...

മലപ്പുറത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മലപ്പുറം: പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. കൃഷി വകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാനായി പോകുന്നതിനിടെ കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ജില്ലാ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. യുഡിഎഫ്...

ട്രെയിനിനുള്ളിൽ യാത്രക്കാരനെ കുത്തി; അക്രമിയെ പിടികൂടി ആർപിഎഫ്

ഷൊർണൂർ: ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ദേവനാണ് കുത്തേറ്റത്. വാക്കു തർക്കത്തെ തുടർന്ന് സഹയാത്രികൻ കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവന്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്. മരുസാഗർ എക്‌സ്‌പ്രസ് ഷൊർണൂരിൽ എത്തിയപ്പോഴായിരുന്നു...
- Advertisement -