മോഷണക്കുറ്റം ആരോപിച്ചു 17-കാരനെ കെട്ടിയിട്ടു മർദ്ദിച്ചതായി പരാതി

By Trainee Reporter, Malabar News
Complaint that 17-year-old was tied up and beaten up on the charge of theft
Representational Image
Ajwa Travels

പാലക്കാട്: മാങ്ങയും പണവും മോഷ്‌ടിച്ചെന്ന് ആരോപിച്ചു 17-കാരനെ കെട്ടിയിട്ടു മർദ്ദിച്ചതായി പരാതി. പാലക്കാട് എരുത്തേമ്പതി വണ്ണാമടയിലാണ് സംഭവം. എരുത്തേമ്പതി വണ്ണാമട മലയാണ്ടി കൗണ്ടന്നൂർ സ്വദേശിയായ കുമാർ രാജിനാണ് (17) മർദ്ദനമേറ്റത്. മരക്കഷ്‌ണവും ചെരുപ്പും ഉപയോഗിച്ചായിരുന്നു മർദ്ദനം. കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം.

സംഭവത്തിൽ മലയാണ്ടി കൗണ്ടന്നൂർ സ്വദേശികളായ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. പലചരക്ക് കട നടത്തുന്ന പരമശിവം, ഭാര്യ ജ്യോതിമണി, മകൻ വസന്ത് എന്നിവർക്ക് എതിരേയാണ് കേസ്. കടയിൽ നിന്ന് പണവും മാമ്പഴവും മോഷ്‌ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടതുകൊണ്ടാണ് കുട്ടിയെ മർദ്ദിച്ചതെന്ന് പ്രതികൾ പറയുന്നു. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പോലീസാണ് കേസെടുത്തിരിക്കുന്നത്.

Most Read: സാമുദായിക സംഘർഷം; സമാധാന ശ്രമത്തിന് അമിത് ഷാ മണിപ്പൂരിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE