താമരശേരി ചുരത്തിൽ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവതിക്ക് ദാരുണാന്ത്യം

By Trainee Reporter, Malabar News
Accident
Rep. Image
Ajwa Travels

കോഴിക്കോട്: താമരശേരി ചുരത്തിൽ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവതിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരിച്ചത്. രണ്ടു കുട്ടികൾ അടക്കം നാല് പേരാണ് ബൈക്കിൽ സഞ്ചരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ചുരത്തിലെ ഒന്നാം വളവിന് സമീപം ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മരം കയറ്റി ഇറങ്ങുകയായിരുന്നു പിക്കപ്പും ചുരം കയറുകയായിരുന്നു സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്.

Most Read: കാട്ടാക്കട കോളേജിലെ ആൾമാറാട്ടം; കേസെടുത്ത് പോലീസ്- പ്രിൻസിപ്പൽ ഒന്നാം പ്രതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE