മലപ്പുറത്ത് ചെറുവള്ളത്തിൽ വീണ്ടും ഉല്ലാസയാത്ര; സംഘത്തിൽ എട്ടുപേർ- നടപടി

By Trainee Reporter, Malabar News
fishing boat
Representational Image
Ajwa Travels

മലപ്പുറം: താനൂർ ബോട്ടപകടത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപേ, വീണ്ടും ഉല്ലാസയാത്ര. പൊന്നാനി തുറമുഖത്താണ് എട്ടു പേരുമായി മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. ചെറുവള്ളത്തിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ എട്ടു പേരാണ് ഉണ്ടായിരുന്നത്. താനൂർ ബോട്ടപകടത്തിന്റെ പശ്‌ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സർവീസ് ഇവിടെ നിർത്തിവെച്ചിരുന്നു.

ഇതിനിടെയാണ് മൽസ്യബന്ധനത്തിന് മാത്രം ഉപയോഗിക്കുന്ന ചെറുവഞ്ചിയിൽ യാത്രക്കാരുമായി സർവീസ് നടത്തിയത്. തിരൂർ പടിഞ്ഞാറത്തറ സ്വദേശിയുടേതാണ് വള്ളം. ഉടമയോടും തൊഴിലാളികളോടും ഹാജരാകാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ഏഴിനാണ് പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ യാത്ര ബോട്ട് മുങ്ങി 22 പേർ മരിച്ചത്.

Most Read: ‘ദി കേരള സ്‌റ്റോറി’; ബംഗാളിൽ പ്രദർശനം നിരോധിച്ച ഉത്തരവിന് സ്‌റ്റേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE