Fri, Jan 23, 2026
15 C
Dubai
Home Tags Pakistan

Tag: Pakistan

ഇമ്രാൻ ഖാന്റെ പ്രഖ്യാപനം; സബ്‌സിഡി പാക്കേജിന് ഫണ്ടെവിടെയെന്ന് ഐഎംഎഫ്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച 1.5 ബില്യൺ ഡോളർ സബ്‌സിഡി പാക്കേജിന് ധനസഹായം എങ്ങനെ നൽകുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്). വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ,...

പാക് സൈനിക കേന്ദ്രത്തിൽ സ്‌ഫോടനം; ജനങ്ങളെ ഒഴിപ്പിച്ചു

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ സൈനിക കേന്ദ്രത്തിൽ സ്‌ഫോടനം. സിയാൽകോട്ട് ആയുധ സംഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. തീപിടിത്തത്തെ തുടർന്നാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. വടക്കൻ പാകിസ്‌ഥാനിലാണ് സിയാൽകോട്ട് ആയുധ സംഭരണകേന്ദ്രം. വെടിമരുന്നുകൾ ഉൾപ്പടെ സൂക്ഷിക്കുന്ന സ്‌ഥലമാണിത്. ഒന്നിലധികം...

ചാവേറാക്രമണം; പാകിസ്‌ഥാനിലെ പള്ളിയിൽ 30 മരണം

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പെഷവാറിൽ സ്‍ഫോടനം നടന്നതായി റിപ്പോർട്. ഖുയ്‌സ ഖവാനി ബസാറിലെ മുസ്‌ലിം പള്ളിയിലാണ് സ്‍ഫോടനം നടന്നത്. ഇതേ തുടർന്ന് 30 പേർ മരിക്കുകയും 50ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്....

ബലാൽസംഗക്കേസ് പ്രതികൾക്ക് മരുന്നിലൂടെ വന്ധ്യംകരണം; ബിൽ പാസാക്കി പാകിസ്‌ഥാന്‍

ഇസ്ളാമാബാദ്: ഒന്നിലധികം ബലാൽസംഗ കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് മരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള ഷണ്ഡീകരണം (കെമിക്കല്‍ കാസ്‌ട്രേഷന്‍) നടത്താനുള്ള ബില്‍ പാകിസ്‌ഥാന്‍ പാര്‍ലമെന്റ് പാസാക്കി. ക്രിമിനല്‍ നിമയം ഭേദഗതി ചെയ്യുന്നതാണ് ബില്‍. രാജ്യത്ത് സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള ബലാൽസംഗ...

ജീൻസ് ധരിക്കരുത്; അധ്യാപകരുടെ വസ്‍ത്ര ധാരണത്തിന് പാകിസ്‌ഥാനിൽ നിയന്ത്രണം

ഇസ്‌ലാമാബാദ്: അധ്യാപകരുടെ വസ്‍ത്ര ധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പാകിസ്‌ഥാൻ. പുരുഷ അധ്യാപകർ ജീൻസും ടി- ഷർട്ടും ധരിക്കരുതെന്നും വനിതാ അധ്യാപകർ ജീൻസും ടൈറ്റ്‌സും ധരിക്കരുതെന്നുമാണ് വിലക്ക്. ജീവനക്കാർ ഓരോരുത്തരും വേഷവിധാനത്തിലും വ്യക്‌തി ശുചിത്വത്തിലും...

പാകിസ്‌ഥാനിൽ വൻ ഭീകരാക്രമണം; സൈനികരടക്കം പത്ത് പേർ കൊല്ലപ്പെട്ടു

ലാഹോർ: വടക്കൻ പാകിസ്‌ഥാനിൽ ചൈനീസ് എഞ്ചിനീയർമാരും പാക് സൈനികരും യാത്ര ചെയ്‌ത ബസിൽ വൻ ഭീകരാക്രമണം. സ്‌ഫോടനത്തിൽ ബസിലുണ്ടായിരുന്ന ആറ് ചൈനീസ് എഞ്ചിനീയർമാരടക്കം പത്ത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ദാസു...

പാകിസ്‌ഥാനിൽ ഒരു കുടുംബത്തിലെ 5 പേർ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ

മുൽട്ടാൻ: പാകിസ്‌ഥാനിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ ദുരൂഹ സാഹചര്യത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിലാണ് വെട്ടേറ്റത്. വെള്ളിയാഴ്‌ചയാണ്‌ സംഭവം. റഹീംയർ ഖാൻ നഗരത്തിൽ നിന്ന് 15 കിലോമീറ്റർ മാറി അബുദാബി കോളനിയിൽ...

ശ്രീലങ്ക സന്ദർശനം; ഇമ്രാൻ ഖാന് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യയുടെ അനുമതി

ന്യൂഡെൽഹി: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി. ശ്രീലങ്കയിലേക്കുള്ള യാത്രയിലാണ് പാക് പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇന്ത്യയുടെ വ്യോമമാർഗം ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്‌ചയാണ് രണ്ടുദിവസത്തെ സന്ദർശനത്തിന് ഇമ്രാൻ...
- Advertisement -