Tag: palakkad news
കിണർ വൃത്തിയാക്കവെ മണ്ണിടിഞ്ഞ് അപകടം; ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു
പാലക്കാട്: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുധമ മാഹ്തോ (23) മരിച്ചത്. സുധമയുടെ കൂടെ കിണറിനകത്ത് അകപ്പെട്ട ജാർഖണ്ഡ് സ്വദേശി സോനു എന്നയാളെ നീണ്ട ശ്രമങ്ങൾക്കൊടുവിൽ...
കനത്ത മഴയും കാറ്റും; പാലക്കാട് തൂതയിൽ വീടുകൾ നശിച്ചു
ചെർപ്പുളശ്ശേരി: ശക്‌തമായ കാറ്റിലും മഴയിലും പാലക്കാട് തൂതയിലെ നാലാലുംകുന്ന്, മൂച്ചിത്തോട്ടം, ഹെൽത്ത് സെന്റർ ഭാഗങ്ങളിൽ മൂന്ന് വീടുകൾ പൂർണമായും 8 വീടുകൾ ഭാഗികമായും തകർന്നു. വെള്ളിയാഴ്‌ച പെയ്‌ത ശക്‌തമായ മഴയിലാണ് അപകടം.
നാലാലുംകുന്ന് മൂച്ചിത്തോട്ടം...
ജില്ലാ ആശുപത്രിയുടെ മുഴുവൻ ഒപികളും മെഡിക്കൽ കോളേജിലേക്ക്
പാലക്കാട്: ജില്ലാ ആശുപത്രി പൂർണമായി കോവിഡ് ആശുപത്രിയാക്കുന്നതിന്റെ ഭാഗമായി ഒപി വിഭാഗം പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനമായി. കാർഡിയോളജി, ഓങ്കോളജി, നെഫ്രോളജി, സൈക്യാട്രി ഐപി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ജില്ലാ ആശുപത്രിയിൽ...
പോലീസ് വാഹനവുമായി യുവാവ് കടന്നുകളഞ്ഞ സംഭവം; ഡ്രൈവർക്ക് സസ്‌പെൻഷൻ
പാലക്കാട് : ജില്ലയിൽ കോർപറേഷൻ ഓഫീസിന് സമീപത്തായി പാർക്ക് ചെയ്‌തിരുന്ന പോലീസ് വാഹനവുമായി മദ്യലഹരിയിൽ ആയിരുന്ന യുവാവ് കടന്നുകളഞ്ഞ സംഭവത്തിൽ പോലീസ് ഡ്രൈവർക്ക് സസ്‌പെൻഷൻ. സംഭവസ്‌ഥലത്ത് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് യുവാവ് പോലീസ്...
കൈക്കൂലിക്കേസ്; മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ
പാലക്കാട്: കൈക്കൂലിക്കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. വാളയാറിൽ മാടുവണ്ടിയിൽ നിന്ന് കൈക്കൂലി വാങ്ങിയ വാളയാർ പോലീസ് സ്‌റ്റേഷനിലെ എഎസ്ഐമാരായ ചാക്കോ, ദേവദാസ്, ഡ്രൈവർ അനന്തൻ എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെൻഡ് ചെയ്‌തത്.
കോഴിക്കോട് വിജിലൻസ്...
കോവിഡ് നിയന്ത്രണം; തിരക്കൊഴിഞ്ഞ് വാളയാർ അതിർത്തി
പാലക്കാട് : കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കിയതോടെ തിരക്കൊഴിഞ്ഞ് വാളയാർ അതിർത്തി. നൂറിൽ താഴെ വാഹനങ്ങൾ മാത്രമാണ് ഇന്നലെ വാളയാർ അതിർത്തിയിലൂടെ കടന്നു പോയത്. മിനി ലോക്ക്ഡൗണിൽ ആളുകൾ അനാവശ്യ യാത്രകൾ ഒഴിവാക്കിയതോടെ...
ഭാരതപ്പുഴയിൽ വരൾച്ച; ജലക്ഷാമം പരിഹരിക്കാൻ മലമ്പുഴ ഡാം തുറന്നു
പാലക്കാട് : വേനൽ കടുത്തതോടെ ഭാരതപ്പുഴയിലെ വരൾച്ച അകറ്റുന്നതിനായി മലമ്പുഴ ഡാം തുറന്നു. പരുതൂർ–മുതുതല, പാവറട്ടി എന്നീ ശുദ്ധജല വിതരണ പദ്ധതികളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് നടപടി സ്വീകരിച്ചത്. നിലവിൽ 200 ഘനയടി...
തുടർച്ചയായ മരണം; അഗതി മന്ദിരത്തിൽ 23 പേർക്ക് ആർടിപിസിആർ പരിശോധന നടത്തി
പട്ടാമ്പി: തുടർച്ചയായി 5 പേർ മരിച്ച 'അഭയം' അനാഥ-അഗതി മന്ദിരത്തിൽ 23 അന്തേവാസികളെ ആർടിപിസിആർ പരിശോധനക്ക് വിധേയരാക്കി. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ മൂന്നുപേരെ ഹോം ക്വാറന്റെയ്‌നിൽ പ്രവേശിപ്പിച്ചു. കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ....






































