പാലക്കാട് : ജില്ലയിൽ കോർപറേഷൻ ഓഫീസിന് സമീപത്തായി പാർക്ക് ചെയ്‌തിരുന്ന പോലീസ് വാഹനവുമായി മദ്യലഹരിയിൽ ആയിരുന്ന യുവാവ് കടന്നുകളഞ്ഞ സംഭവത്തിൽ പോലീസ് ഡ്രൈവർക്ക് സസ്‌പെൻഷൻ. സംഭവസ്‌ഥലത്ത് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് യുവാവ് പോലീസ് വാഹനവുമായി കടന്നു കളഞ്ഞത്. തുടർന്ന് ഡ്രൈവർ രാജഗുരു(34)നെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തത്.
കഴിഞ്ഞ മാസം 27ആം തീയതിയാണ് സംഭവം നടന്നത്. തിരുപ്പൂർ സൗത്ത് ട്രാഫിക് പോലീസ് ഇൻസ്‌പെക്‌ടറുടെ വാഹനവുമായി തിരുവണ്ണാമല സ്വദേശി വിജയ്(23) ആണ് കടന്നുകളഞ്ഞത്. തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന യുവാവ് അമിത വേഗത്തിൽ ഓടിച്ച വാഹനം ഊത്തുകുളി റോഡിൽ വച്ച് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ വാഹനം പൂർണമായി തകരുകയും, യുവാവിന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
Read also : അതിരുവിടരുത്; വേറെ വഴിയില്ലെന്ന് തോമസ് ഐസക്ക്; ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ ഇന്നറിയാം