പാലക്കാട് : വേനൽ കടുത്തതോടെ ഭാരതപ്പുഴയിലെ വരൾച്ച അകറ്റുന്നതിനായി മലമ്പുഴ ഡാം തുറന്നു. പരുതൂർ–മുതുതല, പാവറട്ടി എന്നീ ശുദ്ധജല വിതരണ പദ്ധതികളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് നടപടി സ്വീകരിച്ചത്. നിലവിൽ 200 ഘനയടി ജലമാണ് ഓരോ സെക്കന്റിലും ഡാമിൽ നിന്നും പുഴയിലേക്ക് തുറന്നു വിടുന്നത്. തുടർന്ന് പമ്പിങ് സ്രോതസുകളിൽ ആവശ്യത്തിന് ജലം എത്തിച്ച ശേഷം ഡാം അടക്കാനാണ് തീരുമാനം.
ജില്ലയിൽ ഇതിനിടെ വേനൽമഴ ലഭിച്ചിരുന്നെങ്കിലും പുഴയിൽ ഒഴുക്കിനുള്ള ജലം ലഭിച്ചിരുന്നില്ല. ഇനി മഴ പെയ്‌താലും ജലലഭ്യത കൂടി കണക്കിലെടുത്ത് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. നിലവിൽ ഷൊർണൂർ വരെയുള്ള തടയണകളിൽ ജല അതോറിറ്റി ജലം സംഭരിച്ച് നിർത്തിയിരുന്നു. തുടർന്നുള്ള തടയണകളിലാണ് ജലക്ഷാമം നേരിടുന്നത്. ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഡാം തുറക്കാൻ തീരുമാനിച്ചത്. കൂടാതെ ഡാം തുറക്കുന്നതോടെ പുഴയോരത്തെ ജലസംഭരണികൾക്കും ഇത് ഗുണം ചെയ്യും.
Read also : തുടർച്ചയായ മരണം; അഗതി മന്ദിരത്തിൽ 23 പേർക്ക് ആർടിപിസിആർ പരിശോധന നടത്തി