പാലക്കാട്: കൈക്കൂലിക്കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. വാളയാറിൽ മാടുവണ്ടിയിൽ നിന്ന് കൈക്കൂലി വാങ്ങിയ വാളയാർ പോലീസ് സ്‌റ്റേഷനിലെ എഎസ്ഐമാരായ ചാക്കോ, ദേവദാസ്, ഡ്രൈവർ അനന്തൻ എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെൻഡ് ചെയ്‌തത്.
കോഴിക്കോട് വിജിലൻസ് സെൽ എസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനക്ക് ശേഷമാണ് നടപടി. വിജിലൻസ് റിപ്പോർട് ലഭിച്ചതിന് പിന്നാലെ തൃശൂർ ഡിഐജിയാണ് പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുത്തത്.
Read Also: കോവിഡ് നിയന്ത്രണം; തിരക്കൊഴിഞ്ഞ് വാളയാർ അതിർത്തി