Tag: palakkad news
ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം
പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്‌മണൻ, റാണി, വള്ളി, ലക്ഷ്‌മണൻ എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കിട്ടി. ഒരാളുടെ മൃതദേഹം പുഴയിലേക്ക് വീണെന്നാണ്...
മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം; കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു
പാലക്കാട്: മലമ്പുഴയിൽ ഉരുൾപൊട്ടലുണ്ടായതായി സംശയം. ആനക്കൽ വനമേഖലയ്‌ക്ക് സമീപത്താണ് ഉരുൾപൊട്ടിയെന്ന് സംശയിക്കുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ ജനജീവിതത്തിന് ആശങ്കയില്ല. ശക്‌തമായ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. രണ്ടു മണിക്കൂറോളം നിർത്താതെ മഴ പെയ്‌തു.
ജനസാന്ദ്രത...
കല്ലടിക്കോട് വാഹനാപകടത്തിൽ അഞ്ചുമരണം; കാർ അമിത വേഗത്തിൽ, മദ്യക്കുപ്പികളും കണ്ടെത്തി
പാലക്കാട്: കല്ലടിക്കോട് അഞ്ചുപേർ മരിക്കാനിടയായ കാർ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട കാർ അമിത വേഗത്തിൽ ആയിരുന്നെന്ന് പോലീസ് അറിയിച്ചു. കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയെന്നും യാത്രക്കാർ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും...
തൃത്താലയിൽ നിന്ന് കാണാതായ പത്താം ക്ളാസ് വിദ്യാർഥിയെ കണ്ടെത്തി
പാലക്കാട്: കാണാതായ തൃത്താല പരതൂർ സ്വദേശിയായ പത്താം ക്ളാസ് വിദ്യാർഥിയെ കണ്ടെത്തി. തൃത്താല ഹൈസ്‌കൂളിൽ പഠിക്കുന്ന പത്താം ക്ളാസ് വിദ്യാർഥിയെയാണ് കുറ്റിപ്പുറത്ത് നിന്ന് കണ്ടെത്തിയത്. പരതൂർ മംഗലം സ്വദേശിയായ കുട്ടിയെ ഇന്നലെയാണ് നാട്ടിൽ...
പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി
പാലക്കാട്: പാലക്കാട് നിർഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. 17 വയസുള്ള രണ്ടുപേരും 14-കാരിയെയുമാണ് കാണാതായത്. തിങ്കളാഴ്‌ച രാത്രി പത്ത് മണിയോടെയാണ് ഇവരെ കാണാതായത്. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു മുറികളിൽ നിന്നും...
പാലക്കാട് പ്ളസ് ടു വിദ്യാർഥിയെ പോലീസ് മർദ്ദിച്ചതായി പരാതി; കുട്ടി ചികിൽസയിൽ
പാലക്കാട്: പാലക്കാട് പ്ളസ് ടു വിദ്യാർഥിക്ക് നേരെ പോലീസിന്റെ ക്രൂരത. പാലക്കാട് നെൻമാറയിൽ 17-കാരനെ പോലീസ് ഉദ്യോഗസ്‌ഥർ മർദ്ദിച്ചതായാണ് പരാതി. പോലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്‌ഥർ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥി നെൻമാറ താലൂക്ക്...
ധനകാര്യ സ്‌ഥാപനത്തിലെ ശുചിമുറിയിൽ ജീവനക്കാരി മരിച്ച നിലയിൽ
പാലക്കാട്: പട്ടാമ്പിയിൽ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിലെ ശുചിമുറിയിൽ ജീവനക്കാരിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടെക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ആത്‍മഹത്യ ആണെന്നാണ് നിഗമനം.
ഇന്നലെ വൈകിട്ട് സ്‌ഥാപനം അടച്ചതിന്...
വയനാടും കോഴിക്കോടും പാലക്കാടും ഭൂമിക്കടിയിൽ നിന്ന് ശബ്‌ദം; ആളുകളെ ഒഴിപ്പിക്കുന്നു
കൽപ്പറ്റ: വയനാട്ടിലും കോഴിക്കോടും പാലക്കാടും ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്‌ദങ്ങൾ കേട്ടതായി നാട്ടുകാർ. വയനാട്ടിലെ അമ്പലവയലിൽ വലിയ ശബ്‌ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. എടയ്‌ക്കൽ ഗുഹ സ്‌ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്‌ക്ക് സമീപത്ത്...




































