Tag: Rain in Kerala
മേഘ വിസ്‌ഫോടനമല്ല; കേരളത്തിലെ കനത്ത മഴയ്‌ക്ക് കാരണം ന്യൂനമർദ്ദവും കാറ്റും
ന്യൂഡെൽഹി: കേരളത്തിലെ കനത്ത മഴയ്‌ക്ക് കാരണം മേഘവിസ്‌ഫോടനം അല്ലെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ ജനറൽ ഡോ.മൃതുജ്‌ഞയ മഹാപത്ര. ന്യൂനമർദ്ദവും കാറ്റുമാണ് ശക്‌തമായ മഴയ്‌ക്ക് കാരണമായത്. കനത്ത മഴ മണ്ണിടിച്ചിലിനും കാരണമായെന്ന്...
കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ശക്‌തമായ മഴ നാശം വിതക്കുന്ന സഹചര്യത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എന്നാൽ ക്യാംപുകളിലും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. കോവിഡ് ഭീതി...
മൂന്ന് മണിക്കൂറിനിടെ 20ഓളം ഉരുൾപൊട്ടൽ; തകർന്നടിഞ്ഞ് പ്ളാപ്പള്ളി ഗ്രാമം
കോട്ടയം: കലിതുള്ളി മഴ എത്തിയപ്പോൾ തകർന്നടിഞ്ഞ് കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശമായ പ്ളാപ്പള്ളി ഗ്രാമം. ശനിയാഴ്‌ച രാവിലെ 8.30 മുതല്‍ 11.30 വരെ ചെറുതും വലുതുമായ ഇരുപതോളം ഉരുള്‍പൊട്ടലുകളാണ് ഇവിടെ ഉണ്ടായതെന്നാണ്...
രക്ഷാ പ്രവർത്തനത്തിന് മൽസ്യ തൊഴിലാളികളും; പത്തനംതിട്ടയിൽ ഏഴു വള്ളങ്ങൾ എത്തി
പത്തനംതിട്ട: സംസ്‌ഥാനത്ത് ശക്‌തമായ മഴ നാശം വിതക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കാൻ മൽസ്യ തൊഴിലാളികളും എത്തി. മഴ നാശം വിതച്ച പത്തനംതിട്ടയിൽ കൊല്ലത്തു നിന്നുള്ള മൽസ്യ തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.
ഇന്നലെ രാത്രി പന്ത്രണ്ട്...
കനത്ത മഴ; മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ
കൊച്ചി: കനത്ത മഴയെ തുടർന്ന് മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ ശനിയാഴ്‌ച രാത്രി നെടുമ്പാശേരിയിൽ ഇറക്കി. 35 യാത്രക്കാരുമായി എത്തിയ എയർ അറേബ്യയുടെ ഷാർജ- കരിപ്പൂർ വിമാനവും 175 യാത്രക്കാരുണ്ടായിരുന്ന എയർ...
കൊക്കയാറിലും കൂട്ടിക്കലിലും രാവിലെ രക്ഷാപ്രവർത്തനം തുടരും
കോട്ടയം/ ഇടുക്കി: കനത്ത മഴയിൽ ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രാവിലെ തന്നെ രക്ഷാപ്രവർത്തനം തുടരും. രണ്ടിടങ്ങളിലായി 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിൽ ഇന്നലെ മൂന്ന് പേരുടെ മരണം...
മാവാടിക്ക് സമീപം മണ്ണിടിഞ്ഞു; നൂറുകണക്കിന് സഞ്ചാരികൾ വാഗമണ്ണിൽ കുടുങ്ങി
ഇടുക്കി: തീരാദുരിതം തീർത്ത് തകർത്തുപെയ്യുന്ന മഴ ശാസ്‌ത്ര ലോകത്തിന്റെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ചു നീങ്ങുകയാണ്. മഴക്കൊപ്പം ഉരുൾ പൊട്ടലും സംഭവിച്ചതോടെ കേരളത്തിലെ ഒട്ടുമിക്ക മലയോര മേഖലകളും ഒറ്റപ്പെടുകയോ അപകടാവസ്‌ഥയിലോ എത്തിച്ചേർന്നിരിക്കുന്നു.
വാഗമണ്ണിൽ അവധി...
വടക്കൻ ജില്ലകളിലും മഴ കനത്തു; തിരുവമ്പാടി ടൗൺ വെള്ളത്തിൽ
കോഴിക്കോട്: വടക്കൻ കേരളത്തിലും മഴ ശക്‌തമാകുന്നു. കോഴിക്കോട് കോടഞ്ചേരിയിൽ ശക്‌തമായ മഴ തുടരുകയാണ്. നെല്ലിപ്പൊയിൽ ആനക്കാംപൊയിൽ റോഡിൽ മുണ്ടൂർ പാലത്തിൽ വെള്ളം കയറി. ഇവിടുത്തെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
വൈകിട്ട് ആറരയോടെയാണ് കോഴിക്കോട്ടെ കിഴക്കൻ മലയോര...






































