പയ്യന്നൂർ: വിവാദങ്ങളുടെ പേരിൽ നാടിനാവശ്യമായ പദ്ധതി സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന പ്രവർത്തനങ്ങൾ എന്ത് തന്നെയായാലും നടപ്പാക്കും എന്നുറപ്പുള്ളത് കൊണ്ടാണ് ചിലർ എതിർപ്പുമായെത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പയ്യന്നൂരിൽ സിയാൽ സൗരോർജ പ്ളാന്റ് ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിവാദങ്ങൾ ഉയർത്തുന്നത് കൊണ്ട് നാടിനാവശ്യമായ പദ്ധതി ഉപേക്ഷിക്കാനോ മാറ്റി വെക്കാനോ സർക്കാർ തയ്യാറാവില്ല. സർക്കാരിന്റെ വികസന കാഴ്‌ചപ്പാടുമായി മുന്നോട്ട് പോവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ കുട്ടികൾക്കും ഭാവി തലമുറക്കും വേണ്ടിയാണ് ഈ വികസന പ്രവർത്തനങ്ങളെന്നും അദ്ദേഹം വ്യക്‌തമാക്കി. നമ്മുടെ സമൂഹത്തിനും പരിസ്‌ഥിതിക്കും ഇണങ്ങുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: റഷ്യയിലെ സേവനം നിർത്തിവച്ച് വിസ, മാസ്‌റ്റർ കാർഡുകൾ







































