റഷ്യയിലെ സേവനം നിർത്തിവച്ച് വിസ, മാസ്‌റ്റർ കാർഡുകൾ

By Desk Reporter, Malabar News
Visa and MasterCard suspended operations in russia
Photo Courtesy: AFP
Ajwa Travels

മോസ്‌കോ: യുക്രൈൻ അധിനിവേശം നടത്തുന്ന റഷ്യയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നും രാജ്യത്തെ എല്ലാ ഇടപാടുകളും അവസാനിപ്പിക്കാൻ തങ്ങളുടെ ക്ളയന്റുകളുമായും പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും യുഎസ് പേയ്‌മെന്റ് സ്‌ഥാപനങ്ങളായ വിസ, മാസ്‌റ്റർകാർഡ് അറിയിച്ചു.

റഷ്യന്‍ ബാങ്കുകള്‍ നല്‍കിയ വിസ കാർഡുകൾ ഉപയോഗിച്ച് ചെയ്യുന്ന ഒരു ഇടപാടുകളും ഇനി രാജ്യത്തിന് പുറത്ത് പ്രവർത്തിക്കില്ല. അതുപോലെ റഷ്യക്ക് പുറത്ത് നൽകുന്ന വിസ കാർഡുകൾ രാജ്യത്തിനുള്ളിലും പ്രവർത്തിക്കില്ലെന്ന് കമ്പനി അറിയിച്ചു. ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ പ്രവർത്തനം നിലക്കും.

“റഷ്യയുടെ യുക്രൈനിലെ പ്രകോപനരഹിതമായ അധിനിവേശവും ഞങ്ങൾ സാക്ഷ്യം വഹിച്ച അസ്വീകാര്യമായ സംഭവങ്ങളും ഇത്തരമൊരു നടപടി സ്വീകരിക്കാൻ ഞങ്ങളെ നിർബന്ധിതരാക്കുന്നു,”- വിസയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അൽ കെല്ലി പ്രസ്‌താവനയിൽ പറഞ്ഞു.

“നടപടി ഞങ്ങളുടെ വിലപ്പെട്ട സഹപ്രവർത്തകരിലും റഷ്യയിൽ ഞങ്ങൾ സേവിക്കുന്ന ക്ളയന്റുകൾ, പങ്കാളികൾ, വ്യാപാരികൾ, കാർഡ് ഹോൾഡർമാർ എന്നിവരിലും ഉണ്ടാക്കുന്ന പ്രയാസത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഈ യുദ്ധത്തിനും സമാധാനത്തിനും സ്‌ഥിരതക്കും നേരെയുള്ള ഭീഷണിക്കുമെതിരെ ഞങ്ങളുടെ മൂല്യങ്ങൾക്ക് അനുസൃതമായി ഞങ്ങൾ പ്രതികരിക്കും,”- അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, റഷ്യൻ ബാങ്കുകൾ നൽകുന്ന തങ്ങളുടെ കാർഡുകളെ ഇനിമുതൽ മാസ്‌റ്റർകാർഡ് നെറ്റ്‌വർക്കുകൾ പിന്തുണക്കില്ലെന്ന് കമ്പനി പറഞ്ഞു. റഷ്യക്ക് പുറത്ത് നൽകിയിട്ടുള്ള കമ്പനിയുടെ കാർഡുകൾ റഷ്യൻ വ്യാപാരികളിലോ എടിഎമ്മുകളിലോ പ്രവർത്തിക്കില്ലെന്നും മാസ്‌റ്റർകാർഡ് വ്യക്‌തമാക്കി.

Most Read:  യുപിയിൽ അവസാനഘട്ട പോളിംഗ് നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE