കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആറു ജില്ലകളിലെ 45 മണ്ഡലങ്ങളിലായി 294 സീറ്റുകളിലേക്കുള്ള വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. ഡാർജിലിംഗ്, കലിംപോങ്, ജയ്‌പായിഗുഡി, നദിയ, കിഴക്കൻ ബർദ്ദമാൻ, നോർത്ത് 24 പർഗാനാസ് എന്നീ ആറു ജില്ലകളിലെ മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്നത്.
39 വനിതാ സ്‌ഥാനാർഥികൾ ഉൾപ്പടെ 319 പേരാണ് അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ബിജെപി 45 സീറ്റുകളിലും ഭരണകക്ഷിയായ തൃണമൂൽ 42 സീറ്റുകളിലുമാണ് മൽസരിക്കുന്നത്. തൃണമൂൽ സഖ്യകക്ഷിയായ ഗോർഖ ജൻമുക്‌തി മോർച്ചയ്‌ക്ക് (ജിജെഎം) മൂന്ന് സീറ്റുകളാണ് നൽകിയത്. കോൺഗ്രസ് 11 സീറ്റുകളിൽ മാത്രമേ മൽസരിക്കുന്നുള്ളൂ, സഖ്യ കക്ഷിയായ സിപിഎമ്മിന് 25 സീറ്റുകൾ നൽകിയപ്പോൾ ബാക്കിയുള്ളവ ചെറിയ പാർട്ടികൾക്കും നൽകി.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് പശ്‌ചിമ ബംഗാളിൽ പ്രചാരണത്തിന് എത്തും. നാലാം ഘട്ടത്തിൽ കേന്ദ്രസേനയുടെ വെടിവെപ്പിൽ നാലു പേർ മരിച്ച സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് സംസ്‌ഥാനം.
Also Read: രണ്ട് ലക്ഷം വാക്‌സിൻ ഡോസ് എത്തി; സംസ്‌ഥാനത്ത് പൂട്ടിയ കേന്ദ്രങ്ങൾ ഇന്ന് തുറക്കും