രണ്ട് ലക്ഷം വാക്‌സിൻ ഡോസ് എത്തി; സംസ്‌ഥാനത്ത്‌ പൂട്ടിയ കേന്ദ്രങ്ങൾ ഇന്ന് തുറക്കും

By News Desk, Malabar News
vaccination kasargod
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രണ്ട് ലക്ഷം ഡോസ് വാക്‌സിൻ എത്തിയതോടെ പൂട്ടിയ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വീണ്ടും തുറക്കും. കോവിഡ് കൂട്ടപരിശോധന ഇന്നും തുടരും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത് ആശങ്ക ഉയർത്തുകയാണ്.

ഇന്നലെ രാത്രിയോടെയാണ് രണ്ട് ലക്ഷം ഡോസ് സംസ്‌ഥാനത്ത്‌ എത്തിച്ചത്. ഇതിൽ 3,000 ഡോസ് വാക്‌സിൻ ക്ഷാമം രൂക്ഷമായ തിരുവനന്തപുരം ജില്ലക്ക് നൽകും. ആശുപത്രികളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങൾ പുനരാരംഭിക്കും എങ്കിലും മാസ് ക്യാംപുകൾ പൂർണതോതിൽ സജ്‌ജമാകില്ല. കോവിഡ് കൂട്ടപരിശോധന ആദ്യ ദിവസം വിജയകരമായി പൂർത്തിയായിരുന്നു. ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം പരിശോധനകളാണ് ലക്ഷ്യമിട്ടിരുന്നത്, എന്നാൽ 1,33,836 പേരിൽ പരിശോധന നടത്താനായി.

ഏറ്റവും കൂടുതൽ പരിശോധന നടന്നത് കോഴിക്കോട് ജില്ലയിലാണ്. 19,300 പേരെയാണ് പരിശോധിച്ചത്. 3055 പേരെ പരിശോധിച്ച ഇടുക്കി ജില്ലയാണ് ഏറ്റവും പിന്നിൽ. എറണാകുളത്ത് 14,087 പേരെയും പരിശോധിച്ചു. രണ്ട് ദിവസത്തെ കൂട്ടപരിശോധനയിൽ രണ്ടര ലക്ഷം പേരെ പങ്കാളികളാക്കാനാണ് തീരുമാനം.

Also Read: ‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി’; സര്‍ക്കാരിനെതിരെ ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE