കോലഞ്ചേരി: സിൽവർ ലൈൻ പദ്ധതിക്ക് എതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ സമരക്കാർ പിഴുതുമാറ്റിയ സർവേ കല്ല് തിരികെയിടീച്ച് സ്‌ഥലമുടമ. തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിൽ കോൺഗ്രസുകാർ പിഴുതു മാറ്റിയ സർവേ കല്ലാണ് സ്‌ഥലമുടമ മുല്ലക്കൽ സരള രവീന്ദ്രന്റെ പരാതിയെത്തുടർന്ന് പുനഃസ്‌ഥാപിച്ചത്.
മാമല എംകെ റോഡിന് സമീപം സ്‌ഥാപിച്ച കല്ല് വ്യാഴാഴ്‌ച രാത്രി പിഴുതു മാറ്റുകയായിരുന്നു. തന്റെ സ്‌ഥലത്ത് അതിക്രമിച്ച് കടന്നാണ് കല്ല് മാറ്റിയതെന്ന് പരാതിയിൽ പറയുന്നു. ഒടുവിൽ ചോറ്റാനിക്കര പോലീസിന്റെ സാന്നിധ്യത്തിൽ കെ റെയിൽ അധികൃതർ കല്ല് പുനഃസ്‌ഥാപിച്ചു. പ്രദേശത്തെ കെ റെയിൽ കല്ലിടലനിനെതിരെ കോൺഗ്രസ്, ബിജെപി പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.
സില്‍വര്‍ലൈന്‍ സർവേ കല്ലിടലിനെതിരെ സംസ്‌ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം തുടരുന്നുണ്ട്. കോഴിക്കോട്, കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ കല്ലിടല്‍ തടഞ്ഞ സ്‌ത്രീകള്‍ക്ക് ഉൾപ്പടെ പോലീസിന്റെ മർദ്ദനമേറ്റു. പുരുഷ പോലീസ് ലാത്തികൊണ്ട് മര്‍ദ്ദിച്ചെന്ന് സ്‌ത്രീകൾ ആരോപിച്ചിരുന്നു. സ്‌ത്രീകൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
Most Read: കലാശപ്പോരിന് കൊമ്പൻമാർ ഇന്നിറങ്ങും; എതിരിടുന്നത് നൈസാമുകളെ








































