തൃശൂർ: കുതിരാനിലെ രണ്ടാം തുരങ്കം ഭാഗികമായി തുറന്നു കൊടുത്തു. ഒന്നാം തുരങ്കത്തിലെ തിരക്ക് ഒഴിവാനാണ് നടപടി. തൃശൂർ നിന്നും പാലക്കാടേക്കുള്ള വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്ന് നൽകുന്നതെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും സംയുക്ത വാർത്താ സമ്മേളനത്തിൽ നേരത്തെ പറഞ്ഞിരുന്നു.
രണ്ടാം തുരങ്കം പണി നടക്കുന്ന സമയത്ത് തുടർച്ചയായി മന്ത്രിമാർ പങ്കെടുത്ത് യോഗം നടത്തി സ്ഥിതി വിലയിരുത്തിയിരുന്നു. എന്നാൽ ടണൽ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി മന്ത്രിമാരെ അറിയിച്ചില്ലെന്നും, ടോൾ പിരിവ് എന്ന വാർത്ത ദൗർഭാഗ്യകരമാണെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി.
വികസനമാണ് ലക്ഷ്യം, വിവാദങ്ങളല്ലായെന്നും മന്ത്രി പറഞ്ഞു. രണ്ടാം ടണല്‍ ട്രാഫിക് ഡൈവേര്ഷന് വേണ്ടി മാത്രമാണ് തുറക്കുന്നത്. നിലവിൽ ഇവിടെ ടോള്‍ പിരിവ് ഉണ്ടാകില്ലയെന്നും, അത് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. പൂർണമായി തുരങ്കം തുറന്ന് നൽകുന്നത് റോഡ് സുഗമമായി ഗതാഗതത്തിന് സജ്ജമായതിന് ശേഷം മാത്രമായിരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജനും വ്യക്തമാക്കി.
Read Also: എടക്കൽ ഗുഹ സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കും








































