എടക്കൽ ഗുഹ സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കും

By Staff Reporter, Malabar News
edakkal-cave-wayanad
Ajwa Travels

വയനാട്: എടക്കൽ ഗുഹ സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കി സർക്കാരിന്‌ സമർപ്പിക്കാൻ വിദഗ്‌ധ സമിതി തീരുമാനിച്ചു. കഴിഞ്ഞ ദിവസം പ്രമുഖ ചരിത്രകാരൻ എംആർ രാഘവ വാരിയരുടെ നേതൃത്വത്തിൽ ഒൻപതംഗ വിദഗ്‌ധ സംഘം സ്‌ഥലം സന്ദർശിച്ച്‌ പരിശോധന നടത്തിയിരുന്നു. ഈ സമിതി യോഗം ചേർന്നാണ്‌ പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്‌. ഗുഹാ സംരക്ഷണത്തിനായി രൂപീകരിച്ച വിദഗ്‌ധ സമിതിയുടെ അടുത്ത യോഗത്തിൽ വിശദ പദ്ധതി തയ്യാറാക്കി സർക്കാരിന്‌ കൈമാറും.

ഗുഹ സന്ദർശിക്കാവുന്നവരുടെ എണ്ണം പ്രതിദിനം 1920 ആയി പരിമിതപ്പെടുത്തിയെങ്കിലും പഠനം നടത്താതെയാണ്‌ ഈ തീരുമാനമെന്നാണ്‌ വിദഗ്‌ധ സമിതിയുടെ അഭിപ്രായം. പഠനവിധേയമാക്കി വേണം സന്ദർശകരെ കയറ്റാനെന്നും സമിതി അഭിപ്രായപ്പെട്ടു. ഗുഹയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്‌ പരിപാടികൾ സംഘടിപ്പിക്കും.

പാറകളിലെ കൊത്തുപണികളെക്കുറിച്ച്‌ പഠനം നടത്തും. എടക്കലിലെ പാറകളെ കാലാവസ്‌ഥ എങ്ങനെ ബാധിച്ചിട്ടുണ്ടെന്നും പഠനവിധേയമാക്കും. താപനില, ഈർപ്പം, മർദം, ഭൂചലനം എന്നിവ നിരീക്ഷിക്കുന്നതിനായി ഗുഹക്ക് സമീപത്തായി ഓട്ടോമേറ്റഡ് കാലാവസ്‌ഥാ സ്‌റ്റേഷൻ സ്‌ഥാപിക്കാനും, നിരീക്ഷണത്തിനായി സിസിടിവി സ്‌ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്‌. സമിതിയുടെ അന്തിമ ശുപാർശകൾ മാർച്ച് അവസാനത്തോടെ സർക്കാരിന് സമർപ്പിക്കുമെന്ന് ഡോ. എംആർ രാഘവ വാരിയർ പറഞ്ഞു.

Read Also: സാമൂഹ്യ മാദ്ധ്യമങ്ങളിലെ മത സ്‌പർധ പോസ്‌റ്റുകൾ; കർശന നടപടിക്ക് ഒരുങ്ങി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE