ന്യൂഡെല്‍ഹി: മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് സഭക്ക് കൈമാറിയ ഹൈക്കോടതി നടപടിക്കെതിരെ യാക്കോബായ വിശ്വാസികള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. ഹൈക്കോടതി ഉത്തരവ് ശരിവച്ചാണ് ജസ്‌റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്.
സമാന ആവശ്യമുന്നയിച്ച ഹര്‍ജികള്‍ മുന്‍പ് തള്ളിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഓഗസ്‌റ്റ് പതിനേഴിന് പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്തിരുന്നു. ഇതിനെതിരെയാണ് വിശ്വാസികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Read also: ബിനീഷിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇഡി നീക്കം; കൂട്ടത്തിൽ ‘കോടിയേരി’ വീടും







































