മുംബൈ: മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അധിക്ഷേപിച്ച് പരാമർശം നടത്തിയ കേസിൽ കേന്ദ്ര മന്ത്രി നാരായണ്‍ റാണെക്ക് ജാമ്യം. മഹദ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വാതന്ത്ര്യദിനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ മഹാരാഷ്‍ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ അധിക്ഷേപിച്ചതിന് റാണെക്കെതിരെ കേസെടുക്കുകയും തുടർന്ന് മഹാരാഷ്‍ട്ര പോലീസ് അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്നറിയാത്ത താക്കറയെ അടിച്ചേനെ എന്നായിരുന്നു റാണെയുടെ വിവാദ പ്രസ്‌താവന. ബിജെപി സംഘടിപ്പിച്ച ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ ഭാഗമായി നടന്ന ഒരു പൊതുയോഗത്തിലാണ് റാണെ ഉദ്ദവിനെതിരെ പരാമര്‍ശം നടത്തിയത്. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഉദ്ദവ്, വര്‍ഷം പിന്നില്‍നിന്ന് ചോദിച്ചറിഞ്ഞെന്നും റാണെ ആരോപിച്ചിരുന്നു. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കരണംനോക്കി അടിക്കുമായിരുന്നെന്നും റാണെ പറഞ്ഞിരുന്നു.
Read also: ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പെഴുതിയ നേതാവാര്; ബിജെപിക്ക് മമതയുടെ മറുപടി