ന്യൂയോർക്ക്: കോവിഡിനെതിരെ ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് അമേരിക്കയിൽ അടിയന്തിര ഉപയോഗ അനുമതിയില്ല. കൊവാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനായി ഓക്യുജെൻ എന്ന കമ്പനിയാണ് എഫ്‌ഡിഎയെ സമീപിച്ചത്. എന്നാൽ എഫ്‌ഡിഎ ഈ അപേക്ഷ തള്ളുകയായിരുന്നു.
വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ എഫ്‌ഡിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഇനി പൂർണ ഉപയോഗത്തിനുള്ള അനുമതിക്കായി ശ്രമിക്കുമെന്നാണ് ഓക്യുജെൻ കമ്പനി അറിയിച്ചിരിക്കുന്നത്. പൂർണ അനുമതിക്കായി കോവാക്‌സിൻ അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ ഒരിക്കൽ കൂടി ട്രയൽ നടത്തേണ്ടി വരുമെന്നാണ് സൂചനകൾ.
അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്‌മിനിസ്ട്രേഷൻ (എഫ്‌ഡിഎ) ഓക്യുജെൻ കമ്പനിക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിക്കഴിഞ്ഞു. കാലതാമസം ഉണ്ടായാലും കൊവാക്‌സിൻ അമേരിക്കയിൽ വിതരണം ചെയ്യാൻ സാധിക്കുമെന്ന് തന്നെയാണ് ഒക്യുജെൻ മേധാവികൾ പ്രതീക്ഷിക്കുന്നത്.
Read Also: ഐഷ സുൽത്താനക്ക് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം