തിരുവനന്തപുരം : ലീഡ് നിലകൾ മാറി മറിയുമ്പോൾ സംസ്ഥാനം ഉറ്റുനോക്കിയ നേമം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനെ പിന്തള്ളി എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി മുന്നിൽ. 1,876 വോട്ടുകളുടെ ലീഡോടെയാണ് ഇപ്പോൾ ശിവൻ കുട്ടി മുന്നിൽ തുടരുന്നത്.
ബിജെപി ഏറെ പ്രതീക്ഷയോടെ നോക്കി കണ്ടിരുന്ന മണ്ഡലമാണ് നേമം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന നേമം ഇത്തവണയും ബിജെപിക്ക് സ്വന്തമെന്ന് കരുതിയ സാഹചര്യത്തിലാണ് ഇടത് മുന്നണി സ്ഥാനാർഥി വി ശിവൻകുട്ടി മുന്നിലെത്തിയത്.
കോൺഗ്രസ് ഏറെ പ്രതീക്ഷയോടെയാണ് കെ മുരളീധരനെ നേമം മണ്ഡലത്തിൽ മൽസരിപ്പിച്ചത്. എന്നാൽ തുടക്കം മുതൽ തന്നെ കെ മുരളീധരൻ മൂന്നാം സ്ഥാനത്ത് തന്നെയാണ് തുടരുന്നത്.
Read also : താനൂരിൽ പികെ ഫിറോസ് പിന്നിൽ







































