കട്ടപ്പനയിൽ കാറിന് മുകളില്‍ വന്‍മരം വീണു; ഒരു മരണം

By Syndicated , Malabar News
Kattappana_Car_Accident
Ajwa Travels

ഇടുക്കി: കട്ടപ്പനയിൽ കാറിന് മുകളില്‍ വന്‍ മരം വീണ് ഒരാൾ മരിച്ചു. തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്ററ്യൻ (62) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്‌തിരുന്ന വെണ്ടാനത്ത് പിഡി സെബാസ്ററ്യൻ (71), മകന്‍ അരുണ്‍കുമാര്‍ (33) എന്നിവർക്ക് പരിക്കേറ്റു. മൂന്നാര്‍ തേക്കടി സംസ്‌ഥാന പാതയിലാണ് അപകടമുണ്ടായത്.

അരുണ്‍കുമാറിന്റെ ഭാര്യ ബ്ളെസി, മുണ്ടിയെരുമ പിഎച്ച്സിയില്‍ ഡോക്‌ടറാണ്. ഇവരെ ആശുപത്രിയില്‍ എത്തിച്ച ശേഷം തിരികെ തൊടുപുഴയ്‌ക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. മൂന്നാര്‍ തേക്കടി സംസ്‌ഥാന പാതയില്‍ പുളിയന്‍മലക്ക് സമീപം ഏലത്തോട്ടത്തില്‍ നിന്ന വന്‍ മരം കടപുഴകി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളില്‍ വീഴുകയായിരുന്നു.

കട്ടപ്പന, നെടുംങ്കണ്ടം ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കാര്‍ വെട്ടിപൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്ത് എടുത്തത്. കാറിന്റെ പിന്‍സീറ്റിലിരുന്ന സൂസമ്മയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടന്‍മേട് പോലീസ് സ്‌ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Read also: കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ മാതാപിതാക്കൾ ഉപേക്ഷിച്ചു; രണ്ടു വയസുകാരന് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE