ടോക്കിയോ: ജപ്പാനിലെ മുതിര്‍ന്ന രാഷ്ട്രീയനേതാവും ഷിന്‍സോ ആബെയുടെ അനുയായിയുമായ യോഷിഹിഡെ സുഗ അടുത്ത പ്രധാനമന്ത്രിയാകും. ഷിന്‍സോ ആബെ രാജി വെച്ച സാഹചര്യത്തിലാണ് സുഗ പ്രധാനമന്ത്രിയാകുന്നത്. ജപ്പാനിലെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി സുഗ സ്ഥാനമേറ്റെടുത്തതിന്റെ പുറകെയാണ് ഇദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായത്. ബുധനാഴ്‌ച ഇദ്ദേഹം പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കും. 2021 സെപ്റ്റംബറിലാണ് അടുത്ത ജപ്പാന്‍ തിരഞ്ഞെടുപ്പ് നടക്കുക. ഓഗസ്റ്റ് 28നാണ് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെ രാജിവെച്ചത്.
Read also: വെള്ളരിക്കാപ്പട്ടണം: മഞ്‌ജുവും സൗബിനും ഒരുമിച്ച്