ഷിന്‍സോ ആബെ രാജിക്കൊരുങ്ങുന്നതായ് റിപ്പോര്‍ട്ടുകള്‍

By Trainee Reporter, Malabar News
Shinzo Abe_Malabar News
ഷിൻസോ ആബെ
Ajwa Travels

ടോക്കിയോ : ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെക്കാനൊരുങ്ങുന്നതായി പ്രാദേശിക വാര്‍ത്ത മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചനകള്‍.ആരോഗ്യനില വഷളാകുന്നത് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം കരുതുന്നതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ പ്രധാനമന്ത്രി പദം വഹിച്ച വ്യക്തിയാണ് ഷിന്‍സോ ആബെ. 2006ലാണ് ഇദ്ദേഹം ആദ്യമായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഒരു വര്‍ഷത്തിനുശേഷം, 2007ല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി രാജിവെച്ചിരുന്നു. 2012ല്‍ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തി. വന്‍വിജയം നേടിയാണ് 2017ല്‍ ആബെയുടെ പാര്‍ട്ടി അധികാരത്തിലെത്തുന്നത്.2021 ഓഗസ്റ്റിലാണ് ആബെയുടെ പ്രധാനമന്ത്രി കാലാവധി അവസാനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE