കോവിഡ്; ജില്ലയിലെ ആകെ രോഗമുക്തി 2,751, രോഗബാധ 362 പേര്‍ക്ക്, റെക്കോര്‍ഡ് വര്‍ധന

By Team Member, Malabar News
Malabar News _ 2020 Aug 15th COVID Image
Representational images
Ajwa Travels

മലപ്പുറം: ജില്ലയില്‍ ഇന്ന് റെക്കോര്‍ഡ് കോവിഡ് കേസുകള്‍. ഇന്ന് ഒറ്റ ദിവസം 362 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.പെരിന്തല്‍മണ്ണ എ.എസ്.പി. എം. ഹേമലത ഉള്‍പ്പടെയുള്ള പ്രമുഖരും ഇതില്‍ പെടും. ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. 326 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ 19 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേര്‍ ഉറവിടമറിയാതെയും 284 പേര്‍ നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഉണ്ടായതിലൂടെയുമാണ് രോഗബാധിതരായത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ശേഷിക്കുന്ന 26 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. രോഗബാധിതരായി 1,999 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 4,773 പേര്‍ക്കാണ്. ജില്ലയില്‍ ഇതുവരെ 2,751 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങുകയും ചെയ്തു. 34,481 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്.

കരിപ്പൂര്‍ വിമാനപകടവുമായി ബന്ധപ്പെട്ടാണ് ജില്ലയില്‍ ഇത്രയധികം കോവിഡ് കേസുകള്‍ വര്‍ധിച്ചത്. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ ഇതുമൂലം രോഗം സ്ഥിരീകരിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE