20 മില്യൺ കാഴ്‌ചക്കാരെ നേടി ദൃശ്യം 2 ട്രെയ്‌ലർ; റെക്കോർഡ് നേട്ടം

By Team Member, Malabar News
dhrishyam
Representational image
Ajwa Travels

റെക്കോർഡ് നേട്ടം സ്വന്തമാക്കി ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം 2 ട്രെയ്‌ലർ. 20 മില്യൺ കാഴ്‌ചക്കാരെ നേടിയ ട്രെയ്‌ലർ എന്ന നേട്ടമാണ് ദൃശ്യം 2 നേടിയത്. മലയാളത്തിൽ നിന്നും 20 മില്യൺ കാഴ്‌ചക്കാരെ നേടുന്ന ആദ്യ ട്രെയ്‌ലറാണ് ദൃശ്യം 2ന്റേത്. കഴിഞ്ഞ ഫെബ്രുവരി 6ആം തീയതിയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. തുടർന്ന് ഫെബ്രുവരി 19ആം തീയതി ഒടിടി പ്ളാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്‌തത്‌.

ഫെബ്രുവരി 8ആം തീയതി ട്രെയ്‌ലർ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ ആദ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ ട്രെയ്‌ലർ ചോർന്നതിനെ തുടർന്ന് ഫെബ്രുവരി 6ആം തീയതി റിലീസ് ചെയ്യുകയായിരുന്നു. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപനം മുതൽ തന്നെ മലയാളി പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ചിത്രം റിലീസ് ചെയ്‌തതിന്‌ പിന്നാലെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ജോർജുകുട്ടിയെ അവതരിപ്പിച്ചത് മോഹൻലാലാണ്. കൂടാതെ മീന, അന്‍സിബ, എസ്‌തര്‍, സിദ്ദിഖ്, ആശ ശരത് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും അണിനിരന്നു. കൂടാതെ രണ്ടാം ഭാഗത്തില്‍ മുരളി ഗോപി, സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

Read also : കോവിഡ് വാക്‌സിനേഷന്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE