അങ്കമാലിയിൽ 41കാരന്റെ മരണം കൊലപാതകമെന്ന് സൂചന; 4 പേർ കസ്‌റ്റഡിയിൽ

By Desk Reporter, Malabar News
Young man and woman hanged in Nilambur
Representational Image
Ajwa Travels

കൊച്ചി: അങ്കമാലി മഞ്ഞപ്രയില്‍ 41കാരനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. മഞ്ഞപ്ര സ്വദേശി സുമേഷ് ആണ് മരിച്ചത്.

ശനിയാഴ്‌ച രാവിലെയാണ് സുമേഷിനെ കടവരാന്തയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ചീട്ടുകളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മരണത്തില്‍ ആദ്യം ദുരൂഹത തോന്നിയില്ലെങ്കിലും ഇന്നലെ ലഭിച്ച പോസ്‌റ്റുമോർട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകത്തിലേക്കുള്ള സൂചന ലഭിച്ചത്. കസ്‌റ്റഡിയിലെടുത്ത പ്രതികളുടെ അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തും.

Most Read:  സംസ്‌ഥാനത്ത് പ്രതിദിന കോവിഡ് പരിശോധന 2 ലക്ഷമായി ഉയർത്തും; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE