കുളത്തൂപ്പുഴയിൽ 9 വയസുകാരന് ക്രൂരമർദ്ദനം; പിതാവിനെതിരെ പരാതി

By News Bureau, Malabar News
child beaten up
Representational Image
Ajwa Travels

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ 9 വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. നാട്ടുകാരാണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നല്‍കിയത്. വലിയ മരക്കഷണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവായതോടെയാണ് നാട്ടുകാർ പിതാവായ ബൈജുവിനെതിരെ പരാതി നൽകിയത്.

മരക്കഷണങ്ങളും ഗ്യാസ് സിലിണ്ടറില്‍ ഉപയോഗിക്കുന്ന ട്യൂബുമെല്ലാം ഉപയോഗിച്ചാണ് പിതാവ് തന്നെ മര്‍ദ്ദിക്കുന്നതെന്ന് കുട്ടി പറയുന്നു. പലപ്പോഴും നിലത്തിട്ട് വലിച്ചിഴക്കാറുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. കുട്ടിയുടെ ശരീരമാസകലം തല്ലുകൊണ്ട് മുറിഞ്ഞ പാടുകളാണ്.

മര്‍ദ്ദനമേറ്റുളള കുട്ടിയുടെ കരച്ചില്‍ പതിവായതോടെയാണ് നാട്ടുകാര്‍ പോലീസില്‍ ബൈജുവിനെതിരെ പരാതി നല്‍കിയത്.

കുളത്തൂപ്പുഴ റോക്ക് വുഡ് കടവ് പുറമ്പോക്കിലാണ് രണ്ടു മക്കളുമായി ബൈജു താമസിക്കുന്നത്. ലഹരിക്കടിമയാണ് ഇയാളെന്നും നാട്ടുകാര്‍ പറയുന്നു.

Most Read: മുൻ മിസ് കേരളയുൾപ്പടെ മരിച്ച അപകടം; ഹോട്ടല്‍ ഹാര്‍ഡ് ഡിസ്‌ക് ഇന്ന് പരിശോധിക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE