രാജ്യതലസ്ഥാനത്ത് വീണ്ടും ദാരുണ പീഡനം

By Trainee Reporter, Malabar News
Rape_Malabar News
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി: രാജ്യത്തിന് നാണക്കേടായി വീണ്ടും തലസ്ഥാനത്ത് സ്ത്രീപീഡനം. 90 വയസുകാരിയാണ് ഡെല്‍ഹിയിലെ ച്ഛവാലയില്‍ ഇന്നലെ വൈകുന്നേരം 5 മണിയോടെ നിരവധി തവണ ക്രൂര പീഡനത്തിനിരയായത്. പാല്‍വില്പനക്കാരനെ കാത്ത് വീടിനു പുറത്ത് നില്‍ക്കുകയായിരുന്ന വൃദ്ധയെ ഒരു അപരിചിതനാണ് ബലാത്സംഗത്തിനിരയാക്കിയത്. പാല്‍വില്പനക്കാരനെ കാട്ടിത്തരാമെന്ന് പറഞ്ഞ് ഇയാള്‍ വൃദ്ധയെ റെവ്‌ല ഖാന്‍പൂര്‍ പ്രദേശത്തേക്ക് കൂട്ടികൊണ്ടുപോകുകയിരുന്നു. അവിടെ വെച്ചാണ് വൃദ്ധയെ പീഡിപ്പിച്ചത്. രക്ഷപെടാനായി ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. മുത്തശിയുടെ പ്രായമാണെന്ന് കരഞ്ഞ് പറഞ്ഞിട്ടും വിട്ടില്ലായെന്നാണ് വയോധിക പറയുന്നത്. ഒന്നിലധികം പ്രാവശ്യം ഇയാള്‍ വൃദ്ധയെ പീഡിപ്പിച്ചതായും ഇവര്‍ പറഞ്ഞു. പിന്നീട് നാട്ടുകാരാണ് നിലവിളി കേട്ടെത്തി വൃദ്ധയെ രക്ഷിച്ചത്. തുടര്‍ന്ന് വൃദ്ധയെ അവരുടെ മകനെ ഏല്‍പ്പിച്ചു. സംഭവത്തില്‍ സോനു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസികളാണ് പോലീസിനെയും വൃദ്ധയുടെ മകനെയും വിവരമറിയിച്ചത്.

സംഭവശേഷം ഡെല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ വൃദ്ധയെ സന്ദര്‍ശിച്ചു. ക്രൂരമായ സംഭവം ഞെട്ടിച്ചുവെന്ന് അധ്യക്ഷ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അവര്‍ ട്വീറ്റില്‍ പറഞ്ഞു.

വൃദ്ധയുടെ പരിശോധന റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ പല ഭാഗങ്ങളിലും സ്വകാര്യ ഇടങ്ങളിലും പരിക്കുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.അറസ്റ്റ് ചെയ്ത പ്രതിയുടെ മേല്‍ പോലീസ്, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗ കുറ്റമടക്കം ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE