തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക്
സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെ ഇടുക്കിയിലും, 22ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും 24ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
ടൗട്ടെക്ക് പിന്നാലെ ബംഗാൾ ഉൾക്കടലിൽ അടുത്ത ചുഴലി കാറ്റ് രൂപപ്പെടുന്നതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. ‘യാസ്’ ചുഴലിക്കാറ്റാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്നത്. ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ ചുഴലിക്കാറ്റായി രൂപപ്പെടാമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ ചുഴലിക്കാറ്റിന്റെ ഫലമായാണ് ശക്തമായ മഴ ലഭിക്കുക.
Read Also: മുഖ്യമന്ത്രിയായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്തു