കണ്ണൂർ: കേളകത്ത് ഒരുവയസുകാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛനേയും അമ്മയേയും അറസ്റ്റ് ചെയ്തു. രണ്ടാനച്ഛന് രതീഷ്, അമ്മ രമ്യ എന്നിവരെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്. രമ്യയുടെ അമ്മ സുലോചനയുടെ പരാതിയിലാണ് നടപടി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദ്ദനം തടയാതിരുന്നതിനാണ് അമ്മക്കെതിരായ നടപടി. കേസിൽ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കെവി മനോജ് കുമാര്‍ ഇടപെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രമ്യയുടെ ഒരു വയസുള്ള മകള്‍ അഞ്ജനയാണ് രതീഷിന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കൾ രാത്രി 8 മണിയോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നും കുഞ്ഞ് അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.
Read also: മഞ്ചേരി മെഡിക്കൽ കോളേജ് ഒപി വിഭാഗം പുനഃസ്ഥാപിക്കണം; കേരള മുസ്ലിം ജമാഅത്ത്