തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു അന്ത്യം. 89 വയസായിരുന്നു.
‘ചെമ്മീൻ’ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന ഇദ്ദേഹം 1959ൽ സ്ഥാപിച്ച ശിവൻ സ്റ്റുഡിയോയുടെ ഉടമയാണ്.
മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രമായ ‘അഭയ’ത്തിന്റെ സംവിധായകനായിരുന്ന ശിവൻ മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫർ എന്നാണ് അറിയപ്പെടുന്നത്. ഫോട്ടോ ജേർണലിസം, സിനിമ, നാടകം, ഡോക്യുമെന്ററി രംഗങ്ങളിൽ സജീവമായ വ്യക്തിത്വമായിരുന്നു.
പ്രശ്സത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.
Most Read: ഐഷ ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകണം; അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനം