പ്രശസ്‌ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു

By Staff Reporter, Malabar News
cinematographer-shivan
അന്തരിച്ച ശിവൻ
Ajwa Travels

തിരുവനന്തപുരം: പ്രശസ്‌ത ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു. ഹൃദയസ്‌തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിൽ ആയിരുന്നു അന്ത്യം. 89 വയസായിരുന്നു.

‘ചെമ്മീൻ’ സിനിമയുടെ സ്‌റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന ഇദ്ദേഹം 1959ൽ സ്‌ഥാപിച്ച ശിവൻ സ്‌റ്റുഡിയോയുടെ ഉടമയാണ്.

മലയാളത്തിലെ ആദ്യത്തെ കുട്ടികളുടെ ചിത്രമായ ‘അഭയ’ത്തിന്റെ സംവിധായകനായിരുന്ന ശിവൻ മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫർ എന്നാണ് അറിയപ്പെടുന്നത്. ഫോട്ടോ ജേർണലിസം, സിനിമ, നാടകം, ഡോക്യുമെന്ററി രംഗങ്ങളിൽ സജീവമായ വ്യക്‌തിത്വമായിരുന്നു.

പ്രശ്‌സത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്‌ജീവ് ശിവൻ എന്നിവർ മക്കളാണ്.

Most Read: ഐഷ ചോദ്യം ചെയ്യലിന് ഇന്നും ഹാജരാകണം; അറസ്‌റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇന്ന് തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE