വയനാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് പിന്നാലെ ജില്ലയിലെ ബാണാസുര ഡാം ഹൈഡൽ ടൂറിസം കേന്ദ്രം ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. മൂന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് ഇപ്പോൾ ഡാം സന്ദർശകർക്കായി തുറക്കുന്നത്. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 24ആം തീയതിയാണ് ടൂറിസം കേന്ദ്രം അടച്ചത്.
രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ പ്രവർത്തനം നടത്തുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ കേന്ദ്രത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5.45 വരെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനസമയം.
ഡാം ടൂറിസം കേന്ദ്രം ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങുമെങ്കിലും, ബോട്ട് സർവീസും, ടൂറിസം കേന്ദ്രത്തിനകത്തെ മറ്റു വിനോദ പരിപാടികളിൽ ഭൂരിഭാഗവും വരും ദിവസങ്ങളിൽ മാത്രമേ ആരംഭിക്കുകയുള്ളൂ.
Read also: സൂര്യനെല്ലി കേസ്; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും