ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു. ദിവസങ്ങളായി തുടരുന്ന മഴയിൽ പാലം തകർന്നു വീണു. ഡെറാഡൂൺ- ഋഷികേശ് ദേശീയ പാതയിലെ ജാക്കൻ നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നു വീണത്. ഏതാനും വാഹനങ്ങൾ ഭാഗികമായി തകർന്നുവെങ്കിലും ഇതുവരെ ആളപായമൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല.
നിരവധി വാഹനങ്ങളാണ് തകർന്നുവീണ പാലത്തിൽ കുടുങ്ങികിടക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്)സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. എസ്ഡിആർഎഫിന്റെ നേതൃത്വത്തിൽ കനത്ത മഴയിലും രക്ഷാപ്രവർത്തനം തുടരുകയാണ്.
ഡെറാഡൂണിൽ നിരവധി റോഡുകളാണ് തകർന്നത്. മാൽദേവ്ത – സഹസ്ത്രധാരാ ലിങ്ക് റോഡിന്റെ ചില ഭാഗങ്ങൾ തകർന്നിട്ടുണ്ട്. മഴ മൂലം തപോവനിൽ നിന്ന് മലേതായിലേക്കുള്ള ദേശീയ പാത- 58 അടച്ചിരിക്കുകയാണ്.
കൂടാതെ ഋഷികേശ്- ദേവ്പ്രയാഗ്, ഋഷികേശ്- തെഹ്രി, ഡെറാഡൂൺ- മസൂറി റോഡുകളും പലയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലുകളെ തുടർന്ന് അടച്ചതായി അധികൃതർ അറിയിച്ചു.
Most Read: ‘കോവിഡ് വ്യാപനം കൂടുന്നു; കുട്ടികളെ പുറത്തു കൊണ്ടുപോവുന്നത് ഒഴിവാക്കണം’