പ്രിയങ്ക ചോപ്രയും അവരുടെ ഓര്‍മ്മക്കുറിപ്പുകളും വാര്‍ത്തകളില്‍ നിറയുകയാണ്. അതിനിടയില്‍ ‘അൺഫിനിഷ്ഡ്’ എന്ന് പേരിട്ടിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളുടെ മുഖചിത്രം പുറത്തു വിട്ടിരിക്കുകയാണ് താരം. നേരത്തെ പുസ്തകത്തിന്റെ വിവിധ ദൃശ്യങ്ങളും വരികളും തന്റെ ആരാധകരുമായി താരം പങ്കുവെച്ചിരുന്നു.
മുഖചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പില്‍ വളരെ കാലം മുന്‍പ് തന്നെ പുസ്തകത്തിന് ഇടേണ്ട പേര് കരുതിയിരുന്നെന്നും താരം വ്യക്തമാക്കുന്നു. ചിത്രത്തോടൊപ്പം രണ്ട് വീഡിയോകളും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തില്‍ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ചും മാതാപിതാക്കള്‍ നല്കിയ ഉപദേശങ്ങളെ കുറിച്ചുമാണ് വീഡിയോയില്‍ താരം സംസാരിക്കുന്നത്. ചില കാര്യങ്ങള്‍ പൂര്‍ത്തിയാകാതെ വിടുന്നതില്‍ ഒരു തെറ്റുമില്ലെന്നും താരം വീഡിയോയില്‍ പറയുന്നു.
പുസ്തകം ഇപ്പോള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ജനുവരിയില്‍ പുസ്തകം വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്.
Read also: സുശാന്ത് കൊല ചെയ്യപ്പെട്ടതല്ല; പുതിയ വഴിത്തിരിവുമായി ഡോക്ടർമാരുടെ റിപ്പോര്‍ട്ട്