‘അൺഫിനിഷ്‌ഡ്’: പ്രിയങ്ക ചോപ്രയുടെ പുസ്‌തകത്തിന്റെ കവര്‍ ചിത്രം പുറത്ത്

By Trainee Reporter, Malabar News
Malabar News_priyanka-chopra
Priyanka Chopra
Ajwa Travels

പ്രിയങ്ക ചോപ്രയും അവരുടെ ഓര്‍മ്മക്കുറിപ്പുകളും വാര്‍ത്തകളില്‍ നിറയുകയാണ്. അതിനിടയില്‍ ‘അൺഫിനിഷ്‌ഡ്’ എന്ന് പേരിട്ടിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളുടെ മുഖചിത്രം പുറത്തു വിട്ടിരിക്കുകയാണ് താരം. നേരത്തെ പുസ്‌തകത്തിന്റെ വിവിധ ദൃശ്യങ്ങളും വരികളും തന്റെ ആരാധകരുമായി താരം പങ്കുവെച്ചിരുന്നു.

മുഖചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്‌തിരിക്കുന്ന കുറിപ്പില്‍ വളരെ കാലം മുന്‍പ് തന്നെ പുസ്‌തകത്തിന് ഇടേണ്ട പേര് കരുതിയിരുന്നെന്നും താരം വ്യക്തമാക്കുന്നു. ചിത്രത്തോടൊപ്പം രണ്ട് വീഡിയോകളും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തില്‍ നേരിടേണ്ടി വന്ന അനുഭവങ്ങളെ കുറിച്ചും മാതാപിതാക്കള്‍ നല്‍കിയ ഉപദേശങ്ങളെ കുറിച്ചുമാണ് വീഡിയോയില്‍ താരം സംസാരിക്കുന്നത്. ചില കാര്യങ്ങള്‍ പൂര്‍ത്തിയാകാതെ വിടുന്നതില്‍ ഒരു തെറ്റുമില്ലെന്നും താരം വീഡിയോയില്‍ പറയുന്നു.

പുസ്‌തകം ഇപ്പോള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ജനുവരിയില്‍ പുസ്‌തകം വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്.

Read also: സുശാന്ത് കൊല ചെയ്യപ്പെട്ടതല്ല; പുതിയ വഴിത്തിരിവുമായി ഡോക്‌ടർമാരുടെ റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE