തിരുവനന്തപുരം: തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ നിരാശരാക്കി കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എംപി. കോണ്‍ഗ്രസിന്റെ പോരാട്ടവീര്യവും ചരിത്രവും പുതുതലമുറക്ക് പകര്‍ന്ന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്തെ ഒരു ജനാധിപത്യ ശക്തിയായി രൂപപ്പെടുത്തിയതില്‍ കോണ്‍ഗ്രസിന്റെ സംഭാവന ചെറുതല്ല വൈവിധ്യം നിറഞ്ഞ ജനതയെ ഒരുമിച്ച് നിര്‍ത്തി രാജ്യത്തെ പരിവര്‍ത്തനത്തിലേക്കും വികസന കുതിപ്പിലേക്കും നയിച്ചത് കോണ്‍ഗ്രസിന്റെ ഭരാണാധികാരികളാണ്. രാഷ്ട്രത്തിന്റെ ശില്‍പ്പിയായ കോണ്‍ഗ്രസിന്റെ ചരിത്രം ആരുവിചാരിച്ചാലും തേച്ചുമാച്ചു കളയാന്‍ കഴിയുന്നതല്ല. അധികാരത്തില്‍ ഇല്ലെങ്കിലും ജനങ്ങളുടെ ഹൃദയത്തിലാണ് കോൺഗ്രസിന്റെ സ്ഥാനം’- സുധാകരൻ പറഞ്ഞു.
രാജ്യത്ത് വര്‍ഗീയ ചേരിതിരുവുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ബിജെപിയെപ്പോലെ സിപിഎമ്മും അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ടുനടക്കുന്നു. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ എല്ലാത്തരം വര്‍ഗീയ ശക്തികളെയും സിപിഎം കൂട്ടുപിടിക്കുന്നുവെന്നും സുധാകരന് വിമർശിച്ചു.
Read also: ജെഎൻയു സർക്കുലർ സ്ത്രീവിരുദ്ധം; ദേശീയ വനിതാ കമ്മീഷന്