ന്യൂഡെൽഹി: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ആശങ്ക വർധിച്ച് രാജ്യം. നിലവിലെ കോവിഡ് വ്യാപനം മൂന്നാം തരംഗം തുടങ്ങിയതിന്റെ സൂചനയാണെന്ന് വ്യക്തമാക്കി കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻഎൻ അറോറ. കൂടാതെ മെട്രോ നഗരങ്ങളിൽ സ്ഥിരീകരിച്ച 75 ശതമാനം കേസുകളും ഒമൈക്രോൺ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് നിലവിൽ ഒമൈക്രോൺ ബാധിതരുടെ എണ്ണം 1,900ലേക്ക് അടുക്കാറായി. രോഗവ്യാപനം പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ലഫ്റ്റണന്റ് ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്ത് മിക്ക സംസ്ഥാനങ്ങളും നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി കർഫ്യൂ ഉൾപ്പടെയുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കൂടാതെ കേന്ദ്രസർക്കാർ ഓഫിസുകളിൽ പകുതി ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്നും അധികൃതർ അറിയിച്ചു.
Read also: ഒമൈക്രോൺ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം