അങ്കമാലിയിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
burnt to death
Representational Image
Ajwa Travels

എറണാകുളം: അങ്കമാലി തുറവൂരിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ കാളിയാർ കുഴി ചെത്തിമറ്റത്തിൽ സിസിലിയാണ് മരിച്ചത്. രാവിലെ വീടിന് അടുത്തുള്ള കൃഷിയിടത്തിൽ പൊള്ളലേറ്റ് കിടക്കുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസും ഫയർഫോഴ്‌സും സംഭവസ്‌ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ അങ്കമാലി പോലീസ് അന്വേഷണം ആരംഭിച്ചു. മൂത്ത മകനും കുടുംബത്തിനുമൊപ്പമാണ് സിസിലി താമസിച്ചിരുന്നത്. മകനുമായി സ്വത്ത് തർക്കം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. ഇതാണോ മരണത്തിന് ഇടയാക്കിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

Most Read: പാർട്ടി കോൺഗ്രസിൽ സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് തെറ്റ്; പരാതി കിട്ടിയാൽ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE