‘മിന്നൽ മുരളി’യിലെ വിഎഫ്എക്‌സ് ബ്രേക്ക്ഡൗൺ വീഡിയോയുമായി ബേസിൽ

By Film Desk, Malabar News
minnal-murali-vfx-video
Ajwa Travels

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യിലെ വിഷ്വൽ എഫക്‌ട്സിന്റെ ബ്രേക്ക്ഡൗൺ വീഡിയോയുമായി സംവിധായകൻ ബേസിൽ ജോസഫ്. മികച്ച വിഷ്വൽ എഫക്‌ട്സിന് സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് മിന്നൽ മുരളിയുടെ അണിയറ വിശേഷങ്ങളുടെ വീഡിയോ ബേസിൽ പങ്കുവച്ചത്.

മിന്നൽ മുരളിയുടെയും ഷിബുവിന്റെയും അമാനുഷിക രംഗങ്ങൾ എങ്ങനെയാണ് വിഎഫ്എക്‌സിന്റെ സഹായത്തോടെ ചെയ്‌തതെന്ന് വീഡിയോയിൽ കാണിക്കുന്നു. പല സീനുകളുടെ ഒറിജിനൽ രംഗങ്ങളും വിഎഫ്എക്‌സ് ചെയ്‌തതിനു ശേഷവുമുള്ള വ്യതാസവും കാണാം. വീഡിയോ ഇതിനോടകം വൈറൽ ആയിക്കഴിഞ്ഞു.

YouTube video player

അതേസമയം ഇത്തവണത്തെ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച വിഷ്വല്‍ എഫക്‌ട്, വസ്‌ത്രാലങ്കാരം, ശബ്‌ദമിശ്രണം, മികച്ച ഗായകന്‍ എന്നീ വിഭാഗങ്ങളിലാണ് മിന്നല്‍ മുരളിക്ക് അവാർഡ് ലഭിച്ചത്. മികച്ച വിഷ്വല്‍ എഫക്‌ടിന് ആന്‍ഡ്ര്യൂസും വസ്‌ത്രാലങ്കാരത്തിന് മെല്‍വി ജെയും അവാർഡ് നേടിയപ്പോൾ ശബ്‌ദമിശ്രണത്തിന് ജസ്‍റ്റിന്‍ ജോസും മികച്ച ഗായകനുള്ള അവാർഡ് പ്രദീപ് കുമാറും സ്വന്തമാക്കി.

Most Read: ആരാധനാലയങ്ങളിലെ ശബ്‌ദ നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ച് സംസ്‌ഥാന സർക്കാർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE