ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് യോഗത്തില്‍ പങ്കെടുക്കും

By Team Member, Malabar News
Malabaenews_pm
പ്രധാനമന്ത്രി നരേന്ദ്രമോദി
Ajwa Travels

ബിഹാര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുതല്‍ ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ബിഹാറില്‍ നടക്കുന്നത്. രാജ്യത്തെ നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇന്ന് പ്രധാനമന്ത്രി പ്രചാരണ പരിപാടികളില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ബിഹാറിലെ റൊത്താസിലെ സുവാരയിലുള്ള ബിയാദ മൈതാനത്താണ് പ്രചാരണത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ യോഗം നടക്കുക. അതിന് ശേഷം പതിനൊന്നരയോടെ ഗയയിലെ ഗാന്ധി മൈതാനത്ത് നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ഉച്ചക്ക് ഒന്നരയോടെ ഭാഗല്‍പൂരില്‍ നടക്കുന്ന റാലിയിലും പങ്കെടുക്കും.

Read also : നിതീഷ് കുമാര്‍ അഴിമതിയുടെ ഭീഷ്‌മാചാര്യര്‍; തേജസ്വി യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE