റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്; കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമം? അന്വേഷണം

നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള പച്ചാളം റെയിൽവേ ഗേറ്റിനടുത്താണ് സംഭവം. ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്.

By Senior Reporter, Malabar News
Railway Track
Rep. Image

എറണാകുളം: കൊച്ചിയിൽ ട്രെയിൻ അട്ടിമറി ശ്രമം. പാച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ഇന്ന് പുലർച്ചെ നാലരയോടെ മൈസൂരു- തിരുവനന്തപുരം എക്‌സ്‌പ്രസ്‌ കടന്നുപോയതിന് ശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്.

നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള പച്ചാളം റെയിൽവേ ഗേറ്റിനടുത്താണ് സംഭവം. ഇതിന് സമീപത്ത് നായ ചത്തുകിടക്കുന്നുണ്ട്. ജഡം ചിന്നിച്ചിതറിയ നിലയിലാണുള്ളത്. പോലീസ് സംഘം സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിൻ അട്ടിമറിയാണെന്നാണ് സംശയിക്കുന്നത്. ട്രാക്കിന്റെ നടുക്കാണ് ആട്ടുകല്ല് ഉണ്ടായിരുന്നത്.

ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തതിനാൽ ട്രെയിൻ അതിന് മുകളിലൂടെ കടന്നുപോവുകയായിരുന്നു. ഇതേ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം റെയിൽവേ പോലീസിൽ അറിയിച്ചത്. ട്രാക്കിന്റെ വശങ്ങളിലാണ് ആട്ടുകല്ല് വച്ചിരുന്നതെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു.

ട്രാക്കിന്റെ നടുവിൽ ഇത്തരമൊരു ഭാരമേറിയ വസ്‌തു കൊണ്ടുവന്ന് വെച്ചതിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. ട്രെയിൻ തട്ടിയാണോ നായ ചത്തതെന്നും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം.

Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE