മണിപ്പൂരിൽ രാഷ്‍ട്രപതി ഭരണം പിൻവലിച്ചു; ബിജെപി സർക്കാർ അധികാരത്തിൽ

യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായും നെംച കിപ്‌ജെൻ ഉപമുഖ്യമന്ത്രിയുമായ ബിജെപി സർക്കാരാണ് മണിപ്പൂരിൽ അധികാരമേറ്റത്.

By Senior Reporter, Malabar News
Yumnam Khemchand Singh
യുംനാം ഖേംചന്ദ് സിങ് (Image Courtesy: Hindustan Times)
Ajwa Travels

ഇംഫാൽ: മണിപ്പൂരിൽ രാഷ്‍ട്രപതി ഭരണം പിൻവലിച്ച് ബിജെപി സർക്കാർ അധികാരത്തിലേറി. ബിജെപി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട യുംനാം ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് വൈകീട്ട് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റത്.

കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവും മുൻ മന്ത്രിയുമായ നെംച കിപ്‌ജെൻ ആണ് മണിപ്പൂരിന്റെ പുതിയ ഉപമുഖ്യമന്ത്രി. കഴിഞ്ഞദിവസം പാർട്ടി ആസ്‌ഥാനത്ത് ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് മുൻ മന്ത്രി കൂടിയായ യുംനാം ഖേംചന്ദിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.

ആഭ്യന്തര കലാപം രൂക്ഷമായതോടെ 2025 ഫെബ്രുവരി 13നാണ് മണിപ്പൂരിൽ രാഷ്‍ട്രപതി ഭരണം നിലവിൽ വന്നത്. പിന്നീട് ആറുമാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. 2023 മേയ് മൂന്നിന് ആരംഭിച്ച മണിപ്പൂർ കലാപത്തിൽ ഇതുവരെ 260ലധികം പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 60,000ത്തിലധികം ആളുകൾക്ക് പലായനം ചെയ്യേണ്ടതായും വന്നിട്ടുണ്ട്.

എംഎൽഎമാരുടെ അവിശ്വാസ പ്രമേയ ഭീഷണിയെ തുടർന്ന് 2025 ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി എൻ. ബീരേൻ സിങ് രാജിവയ്‌ക്കാൻ നിർബന്ധിതനാവുകയായിരുന്നു. പിന്നാലെയാണ് രാഷ്‍ട്രപതി ഭരണം നടപ്പാക്കിയത്. 2027 വരെ കാലാവധിയുള്ള 60 അംഗ നിയമസഭയെ രാഷ്‍ട്രപതി ഭരണം ഏർപ്പെടുത്തിയതിനെ തുടർന്ന് മരവിപ്പിക്കുകയായിരുന്നു.

രാഷ്‍ട്രപതി ഭരണം പിൻവലിച്ചതോടെ മണിപ്പൂർ നിയമസഭ നിലവിൽ വന്നു. ബിജെപിക്ക് 37 എംഎൽഎമാരാണ് മണിപ്പൂർ നിയമസഭയിൽ ഉള്ളത്. നാഷണൽ പീപ്പിൾസ് പാർട്ടി (ആറ്), നാഗാ പീപ്പിൾസ് ഫ്രണ്ട് (അഞ്ച്), കോൺഗ്രസ് (അഞ്ച്), കുക്കിൽ പീപ്പിൾസ് അലയൻസ് (രണ്ട്), ജെഡിയു (ഒന്ന്) എന്നിങ്ങനെയാണ് അംഗബലം.

Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE